കാസർകോട് : യു.ഡി.എഫ്. നേടിയ ഐതിഹാസിക വിജയത്തിൽ എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ ആഹ്ലാദപ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എ.ടി. ശശി ഉദ്ഘാടനംചെയ്തു. ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിരന്തരമായി നിഷേധിക്കുകയും അവകാശങ്ങൾ ഇല്ലാതാക്കുകയുംചെയ്ത തൊഴിലാളിവിരുദ്ധ സർക്കാരിനേറ്റ തിരിച്ചടിയാണ് യു.ഡി.എഫ്. നേടിയ തിളക്കമാർന്ന വിജയമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എം. മാധവൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു. To advertise here, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.സി. സുജിത്ത് കുമാർ, ജില്ലാ സെക്രട്ടറി വി.ടി.പി. രാജേഷ്, ട്രഷറർ വി.എം. രാജേഷ്, ഗിരീഷ് ആനപ്പെട്ടി, ലോകേഷ് എം.ബി. ആചാർ, പി. വത്സല, എം.ടി. പ്രസീത, ജയപ്രകാശ് എം.ബി ആചാര്യ, പ്രവീൺ വരയില്ലം, രതി വയലപ്രം തുടങ്ങിയവർ സംസാരിച്ചു. Published: 05 May 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
