തൊടുപുഴ : എൻ.ജി.ഒ. യൂണിയൻ 53-ാമത് ഇടുക്കി ജില്ലാ സമ്മേളനം മുട്ടം റൈഫിൾ ക്ലബ് ഹാളിൽ തുടങ്ങി. ജില്ലാ പ്രസിഡൻറ് കെ.കെ. പ്രസുഭകുമാർ പതാക ഉയർത്തി. ജോയിൻറ് സെക്രട്ടറി ജോബി ജേക്കബ് രക്തസാക്ഷി പ്രമേയവും ടി.ജി. രാജീവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി സി.എസ്. മഹേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എം. റഫീഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. To advertise here, പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.കെ. പ്രസുഭകുമാർ അധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡൻറ് എം.ആർ. അനിൽകുമാർ കെ.എസ്.എസ്.പി.യു. ജില്ലാ സെക്രട്ടറി പി.പി. സൂര്യകുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി പി. സുരേഷ് സംസ്ഥാന കമ്മിറ്റി അംഗം എസ്. ലക്ഷ്മിദേവി എന്നിവർ സംസാരിച്ചു. ശനിയാഴ്ച 10.30-ന് നടക്കുന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: കെ.കെ. പ്രസുഭകുമാർ(പ്രസിഡന്റ്), സി.എസ്. മഹേഷ്(സെക്രട്ടറി), പി.എം. റഫീഫ്(ട്രഷറർ), പി.എ. ജയകുമാർ, കെ.എ. ബിന്ദു (വൈസ് പ്രസിഡന്റുമാർ), ടി.ജി. രാജീവ്, ജോബി ജേക്കബ് (ജോയിൻറ് സെക്രട്ടറിമാർ). Published: 14 Mar 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
