ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി ശ്രീനാഥ് പദ്മനാഭന്റെ പ്രചാരണാർഥം പൂപ്പറമ്പിൽ കുടുംബസംഗമം നടത്തി. ഗോവ ബി.ജെ.പി. മുൻ അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷേട്ട് തനാവഡെ ഉദ്ഘാടനംചെയ്തു. To advertise here, മുന്നണികൾ മാറി മാറി നടത്തുന്ന കേരളത്തിലെ ഭരണം നേതാക്കളുടെയും പാർട്ടികളുടെയും അഴിമതിക്കുവേണ്ടിയാണെന്നും ശബരിമലയിൽ ആചാരലംഘനത്തിനും സ്വർണക്കൊള്ള നടത്താനും കൂട്ടുനിന്നവർക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തിരിച്ചടിനൽകുമെന്നും അദ്ദേഹം പറഞ്ഞു. വി.വി. രഞ്ജിത്ത് അധ്യക്ഷനായി.സ്ഥാനാർഥി ശ്രീനാഥ് പദ്മനാഭൻ, അജികുമാർ കരിയിൽ, ടി.പി. രാജീവൻ, സഞ്ജു കൃഷ്ണകുമാർ, മുരളി വെള്ളാട്, ജോൺസൺ കാരാമയിൽ, രവി പയറ്റ്യാൽ എന്നിവർ സംസാരിച്ചു. Published: 06 Apr 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
