എൻ.ഡി.എ. സ്ഥാനാർഥി വാഹനപ്രചാരണയാത്രയോടെ തുടങ്ങി

എൻ.ഡി.എ. സ്ഥാനാർഥി വാഹനപ്രചാരണയാത്രയോടെ തുടങ്ങി

M
MathrubhumiSource Link
വൈപ്പിൻ : വൈപ്പിനിൽ എൻ.ഡി.എ. സ്ഥാനാർഥി അനിതാ തോമസ് റോഡ്ഷോയോടെ പ്രചാരണം ആരംഭിച്ചു. മുനമ്പത്തു നിന്ന് ആരംഭിച്ച യാത്ര വൈപ്പിൻ ഗോശ്രീ കവലയിൽ സമാപിച്ചു. To advertise here, എൻ.ഡി.എ. വൈപ്പിൻ കൺവീനർ ഇ.എസ്. പുരുഷോത്തമൻ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റുമാരായ ഷബിൻലാൽ, നിധിൻ പള്ളത്ത്, ട്വന്റി 20 മണ്ഡലം വൈസ് പ്രസിഡന്റ് ബില്ലി അറക്കൽ, കോഡിനേറ്റർ ശാന്ത സ്‌നേഹജൻ, ബി.ജെ.പി. നേതാക്കളായ വി.വി. അനിൽ, കെ.ടി. ബിനീഷ്, എസ്. സജി, സുരേഷ്‌കുമാർ, പി.എസ്. ഷമി, ഫിലിപ്പ് ജോസഫ്, എൻ.എം. രവി തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. മുനമ്പം ഹാർബർ സന്ദർശിച്ചു ചെറായി : വൈപ്പിൻ നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി അനിതാ തോമസ് മുനമ്പം ഹാർബർ സന്ദർശിച്ചു. അതിരാവിലെ ഹാർബറിലെത്തിയ അനിതാ തോമസ് ഹാർബറിലെ പ്രമുഖരെയും കച്ചവടക്കാരെയും തരകൻമാരെയും പൊതുജനങ്ങളെയും കണ്ട് വോട്ട് അഭ്യർഥിച്ചു. എൻ.ഡി.എ. കൺവീനർ ഇ.എസ്. പുരുഷോത്തമൻ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ഷബിൻലാൽ തെക്കേടത്ത്, ട്വന്റി 20 മണ്ഡലം വൈസ് പ്രസിഡന്റ് ബില്ലി അറയ്ക്കൽ, ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി സിനോജ് കിഴക്കേവീട്ടിൽ, സി.എസ്. സുനിൽ, വിനു ഫിലിപ്പ്, ബിജിത്ത് ചക്കമുറി, വിപിൻ, കുഞ്ഞുമോൻ അഗസ്റ്റിൻ, പി.ആർ. ഉണ്ണി, സി.കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൻ.ഡി.എ. സ്ഥാനാർഥി വാഹനപ്രചാരണയാത്രയോടെ തുടങ്ങി — Mathrubhu… | Boolokam