തിരുപ്പൂർ : മതവാദ ബി.ജെ.പി.യുടെയും അവർക്ക് അടിമയെന്ന രീതിയിൽ പ്രവർത്തിക്കുന്ന എടപ്പാടി പളനിസ്വാമിയുടെ എ.ഐ.എ.ഡി.എം.കെ.യും തമിഴ്‌നാട്ടിൽ അധികാരത്തിൽവന്നാൽ സംസ്ഥാനം നിശ്ചലമാകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അത്തരം സാഹചര്യം ഒഴിവാക്കാൻ ഡി.എം.കെ. അധികാരത്തിൽവന്നാൽ മാത്രമേ സാധിക്കൂവെന്ന് തിരുപ്പൂർജില്ലയിലെ എട്ട് നിയോജകമണ്ഡലത്തിൽ ഡി.എം.കെ. സഖ്യത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണം നടത്തുകയായിരുന്ന അദ്ദേഹം പറഞ്ഞു. To advertise here, പിൻവാതിൽവഴി ബി.ജെ.പി. നടപ്പാക്കാൻ ശ്രമിക്കുന്ന നിയോജക മണ്ഡലങ്ങളുടെ പുനർനിർണയത്തെ 2023-ൽത്തന്നെ എതിർത്ത കക്ഷിയാണ് ഡി.എം.കെ. തമിഴ്നാടിനെപ്പോലെ ബാധിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ പ്രധാന നേതാക്കളുടെ യോഗവും ചേർന്നിരുന്നു. മണ്ഡലപുനർനിർണയ ബിൽ പകർപ്പ് കത്തിച്ചുകൊണ്ട് തുടങ്ങിവെച്ച തീ ആളിക്കത്തിയതിന്റെ ഫലമായിട്ടാണ് ആ 'ചതി പദ്ധതി' ചാമ്പലായതെന്ന് സ്റ്റാലിൻ അവകാശപ്പെട്ടു. ഡി.എം.കെ. നേതൃത്വംകൊടുത്ത കറുപ്പുകൊടി പ്രതിഷേധം കാവിക്കൊടിയെ വീഴ്‌ത്തി. ഇപ്പോൾ തമിഴ്നാട്ടിൽ വന്നിരിക്കുന്ന പ്രധാനമന്ത്രി മോദിയും അമിത്ഷായും വനിതാസംവരണ ബില്ലിനെതിരേ പ്രതിപക്ഷം അണിനിരന്നിരിക്കുന്നെന്ന കള്ളം പ്രചരിപ്പിക്കയാണ്. തമിഴ്നാടിന്റെ താത്‌പര്യങ്ങൾക്കും ആവശ്യങ്ങൾക്കുമെതിരേ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തിക്കുമ്പോൾ, എടപ്പാടി പളനിസ്വാമി നടുവുനിവർത്തി ചോദ്യംചോദിക്കാതെ നിൽക്കുന്നത് അധികാരത്തിൽക്കയറാനുള്ള സ്വാർഥതകൊണ്ടാണെന്നും അദ്ദേഹം തമിഴ്നാടിന് അപമാനമാണെന്നും സ്റ്റാലിൻ പറഞ്ഞു. ഇത്തരത്തിലുള്ള ബി.ജെ.പി.യുമായി ഒത്തുചേർന്ന എ.ഐ.എ.ഡി.എം.കെ. പൊതുജനങ്ങൾക്ക് ഭാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പൂർജില്ലയിൽ അഞ്ചുവർഷത്തിൽ ഡി.എം.കെ. സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഒന്നൊന്നായി പറഞ്ഞശേഷം വീണ്ടും അധികാരത്തിൽവന്നാൽ എന്തുചെയ്യുമെന്ന് 'സൂപ്പർസ്റ്റാർ' പറഞ്ഞുകഴിഞ്ഞെന്നും സ്റ്റാലിൻ പറഞ്ഞു. 'ആരാണ് സൂപ്പർസ്റ്റാർ' എന്നറിയുമോ എന്ന് തടിച്ചുകൂടിയ ജനത്തോട് സ്റ്റാലിൻ. ഉത്തരവും അദ്ദേഹംതന്നെ പറഞ്ഞു. 'ഡി.എം.കെ. പ്രകടനപത്രികതന്നെയാണ് 'സൂപ്പർസ്റ്റാർ’. Published: 19 Apr 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൻ.ഡി.എ.ക്ക് അധികാരം കിട്ടിയാൽ തമിഴ്‌നാട് നിശ്ചലമാകും -എം.കെ. സ്റ്റാലിൻ
M
MathrubhumiSource Link
21 days ago