എൻ.ഡി.എ.യിൽ ധാരണയായി

എൻ.ഡി.എ.യിൽ ധാരണയായി

M
MathrubhumiSource Link
അണ്ണാ ഡി.എം.കെ. 170 സീറ്റിൽ To advertise here, ചെന്നൈ : തമിഴ്‌നാട്ടിൽ പ്രതിപക്ഷ എൻ.ഡി.എ.യിലെ ഘടകകക്ഷികൾ സീറ്റു വിഭജനക്കാര്യത്തിൽ ധാരണയിലെത്തി. ഇതനുസരിച്ച് 170 സീറ്റിൽ അണ്ണാ ഡി.എം.കെ.യും 30 സീറ്റിൽ ബി.ജെ.പി.യും മത്സരിക്കും. ഔപചാരിക സീറ്റുവിഭജനം വരുംദിവസങ്ങളിൽ നടക്കും. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയും പി.എം.കെ. നേതാവ് അൻപുമണി രാംദാസും എ.എം.എം.കെ. നേതാവ് ടി.ടി.വി. ദിനകരനും ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയിലാണ് സീറ്റുധാരണയിലെത്തിയത്. അമിത് ഷായുമായി നടന്നത് സീറ്റു ചർച്ചയല്ലെന്നും രാഷ്ട്രീയ ചർച്ചയാണെന്നും ഘടകകക്ഷി നേതാക്കൾ പറയുന്നുണ്ടെങ്കിലും ഇനി ഔപചാരിക ചർച്ചമാത്രമേ നടക്കാനുള്ളൂ എന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ബി.ജെ.പി.യുടെ ചുമതലവഹിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലായിക്കും അതിന് നേതൃത്വം നൽകുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. 179 സീറ്റിലും ബി.ജെ.പി 20 സീറ്റിലുമാണ് മത്സരിച്ചിരുന്നത്. ഇത്തവണ 50 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്ന ബി.ജെ.പി. 30 സീറ്റിൽ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. അണ്ണാ ഡി.എം.കെ.യുടെ സീറ്റ് 170-ലേക്കു താഴും. കഴിഞ്ഞതവണ 23 സീറ്റിൽ മത്സരിച്ചിരുന്ന പി.എം.കെ.യ്ക്ക് 18 സീറ്റാണ് നൽകുക. ഒൻപതു സീറ്റ് ടി.ടി.വി. ദിനകരന്റെ എ.എം.എം.കെ.യ്ക്കും. ബാക്കി സീറ്റ് ചെറുകക്ഷികൾക്കും നൽകും. അവസാന ചർച്ചകളിൽ ഇതിൽ ചെറിയമാറ്റം വന്നേക്കാം. സ്ഥാപകപ്രസിഡന്റ് എസ്. രാംദാസിന്റെയും മകൻ അൻപുമണി രാംദാസിന്റെയും നേതൃത്വത്തിൽ പി.എം.കെ. ഭിന്നിച്ചു നിൽക്കുന്ന പശ്ചാത്തലത്തിലാണ് അവരുടെ സീറ്റ് കുറയ്ക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തനിച്ചു കേവലഭൂരിപക്ഷം ലഭിക്കണമെങ്കിൽ 170 സീറ്റിലെങ്കിലും മത്സരിക്കണമെന്നായിരുന്നു അണ്ണാ ഡി.എം.കെ.യുടെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. 66 ഇടത്താണ് വിജയിച്ചത്. ബി.ജെ.പി. നാലിടത്തും പി.എം.കെ. അഞ്ചിടത്തും വിജയിച്ചു. അതിനുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും വേറിട്ടാണ് മത്സരിച്ചത്. എന്നാൽ, പി.എം.കെ. ബി.ജെ.പി. സഖ്യം നിലനിർത്തിയിരുന്നു. ഔപചാരിക സീറ്റുചർച്ചകൾക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ശനിയാഴ്ച രാവിലെ ചെന്നൈയിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ യാത്ര റദ്ദാക്കി. ഇത് മുന്നണിയിലെ ഭിന്നത കാരണമാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അതിനുശേഷം അമിത് ഷാ നടത്തിയ ചർച്ചകളിൽ അനൗപചാരിക ധാരണയായെന്നാണ് അറിയുന്നത്. വിജയകാന്തിന്റെ ഭാര്യ പ്രേമലത നേതൃത്വംനൽകുന്ന ഡി.എം.ഡി.കെ.യെ എൻ.ഡി.എ.യിൽ നിലനിർത്താമെന്നായിരുന്നു ബി.ജെ.പി.യുടെ പ്രതീക്ഷയെങ്കിലും അവർ ഡി.എം.കെ. സഖ്യത്തിൽ ചേർന്നു. മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം ഡി.എം.കെ.യിൽ അംഗമാവുകയും ചെയ്തു. പുതിയ പാർട്ടിയുണ്ടാക്കിയ വി.കെ. ശശികലയും പി.എം.കെ. സ്ഥാപക നേതാവ് എസ്. രാംദാസും മറ്റൊരു സഖ്യമുണ്ടാക്കിയിരിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൻ.ഡി.എ.യിൽ ധാരണയായി — Mathrubhumi | Boolokam | Boolokam