എൻ.ഡി.എ.യ്ക്കെതിരേ വ്യാജപ്രചാരണമെന്ന് സന്ദീപ് വാചസ്പതി

എൻ.ഡി.എ.യ്ക്കെതിരേ വ്യാജപ്രചാരണമെന്ന് സന്ദീപ് വാചസ്പതി

M
MathrubhumiSource Link
ഹരിപ്പാട് : എൻ.ഡി.എ.യുടെ പ്രചാരണത്തിനിടെ നഗരസഭാ മുൻ കൗൺസിലർ ബി. ബാബുരാജ് ഭാഗ്യക്കുറി വാങ്ങിയത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതായി സ്ഥാനാർഥി സന്ദീപ് വാചസ്പതി പത്രസമ്മേളനത്തിൽ അറിയിച്ചു. To advertise here, കുമാരപുരം സ്വദേശി തങ്കമ്മ ഭാഗ്യക്കുറി വിൽക്കുന്നതിനിടെയാണ് സ്ഥാനാർഥി വോട്ടുതേടിയത്. ഈ സമയം ഒപ്പമുണ്ടായിരുന്ന ബി. ബാബുരാജ് ഭാഗ്യക്കുറി വാങ്ങി പണം നൽകി. ഇതിന്റെ വീഡിയോ ദൃശ്യം വോട്ടിന് പണം നൽകുന്നെന്ന രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന്് സന്ദീപ് വാചസ്പതി പറഞ്ഞു. ഭാഗ്യക്കുറി വിറ്റ തങ്കമ്മയും നഗരസഭാ മുൻ കൗൺസിലർ ബി. ബാബുരാജും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഹരിപ്പാട് നഗരസഭാ വടക്കൻമേഖലയിലെ സ്ഥാനാർഥിപര്യടനം ശനിയാഴ്ച വൈകീട്ട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിനു സമീപത്തുനിന്നു തുടങ്ങി. ബ്ലോക്ക് ജങ്ഷൻ, തുക്കയിൽ ക്ഷേത്രം, നക്രത്ത് കോളനി, വെള്ളാന ജങ്ഷൻ, വാത്തുകുളങ്ങര, ആശ്രമം, പനപ്പള്ളിൽ, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചൂരല്ലാക്കലിൽ സമാപിച്ചു. വടക്കൻമേഖലാ വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ ലത കണ്ണന്താനം അധ്യക്ഷനായി. കെ.കെ. അനൂപ്, പാലമുറ്റത്ത് വിജയകുമാർ, കെ.എസ്. വിനോദ്, പ്രണവം ശ്രീകുമാർ, പി. സുമേഷ്, രാജേന്ദ്രകുമാർ, അനൂപ് വാസുദേവ്, മോഹനൻ പള്ളിപ്പാട്, ജെ. ദിലീപ്, ബി. ബാബുരാജ്, ജി.എസ്. ബൈജു, രാമപ്രസാദ് എന്നിവർ വിവിധ സ്വീകരണയോഗങ്ങളിൽ പ്രസംഗിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൻ.ഡി.എ.യ്ക്കെതിരേ വ്യാജപ്രചാരണമെന്ന് സന്ദീപ് വാചസ്പതി — Ma… | Boolokam