അഗളി: അട്ടപ്പാടിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ റോഡ് ഷോയിൽ ജില്ലാ പഞ്ചായത്തംഗത്തെ ജീപ്പിൽക്കയറ്റിയതിന് സി.പി.ഐ. നേതാക്കൾക്ക് മണ്ഡലം കമ്മിറ്റിയംഗത്തിന്റെ അസഭ്യവർഷം. അട്ടപ്പാടിമണ്ഡലം കമ്മിറ്റിയംഗവും എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറിയുമായ ജയചന്ദ്രൻ നേതാക്കളെ അസഭ്യംപറയുന്നത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാരറിഞ്ഞത്. ഫോൺസംഭാഷണം റെക്കോഡ് ചെയ്തതാണ് സാമൂഹിക മാധ്യമങ്ങളിലെത്തിയത്. To advertise here, സി.പി.ഐ. സംസ്ഥാന കൗൺസിലംഗവും കിസാൻസഭ ജില്ലാ സെക്രട്ടറിയുമായ പൊറ്റശ്ശേരി മണികണ്ഠൻ, അട്ടപ്പാടിമണ്ഡലം സെക്രട്ടറി ഡി. രവി എന്നിവരെയാണ് ജയചന്ദ്രൻ അസഭ്യംപറഞ്ഞത്. കഴിഞ്ഞദിവസം എൽ.ഡി.എഫ്. സ്ഥാനാർഥി മൻസിൽ അബുബക്കറിന്റെ റോഡ് ഷോയിൽ സ്ഥാനാർഥിയോടൊപ്പം സി.പി.ഐ.യുടെ ജില്ലാ പഞ്ചായത്തംഗം വി.എം. ലത്തീഫും കയറിയിരുന്നു. ഇതിനെതിരെയാണ് ജയചന്ദ്രന്റെ പ്രതികരണം. ജയചന്ദ്രനെതിരേ തത്കാലം നടപടി സ്വീകരിക്കുന്നില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയതായി ഡി. രവി പറഞ്ഞു. ഈ വിഷയത്തോട് പ്രതികരിക്കാൻ ജയചന്ദ്രൻ തയ്യറായില്ല. Published: 22 Mar 2026, 08:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൽഡിഎഫിന്റെ റോഡ്ഷോയിൽ ജില്ലാപഞ്ചായത്തംഗത്തെ ജീപ്പിൽക്കയറ്റി; CPI നേതാക്കൾക്ക് നേതാവിന്റെ അസഭ്യവർഷം
M
MathrubhumiSource Link
about 2 months ago