മനാമ: എൽഡിഎഫ് തുടർഭരണം ഉറപ്പുവരുത്തുന്നതിലൂടെ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയം കേരളത്തിന്റെ സാഹോദര്യ ഭൂമികയിൽ സ്ഥാപിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, കേരളത്തിന്റെ സോഷ്യൽ ഫാബ്രിക്കിനെ സംരക്ഷിക്കുന്നതിനും ബിജെപിയുടെ വംശീയ വിദ്വേഷ വിഭജന അജണ്ട തകർക്കുന്നതിനും വേണ്ടി ബംഗാളും ത്രിപുരയും മുന്നിൽ വെച്ച് ഇടതുപക്ഷ സുഹൃത്തുകൾ നിലപാട് എടക്കണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംഘടനാപരമായ താൽപര്യങ്ങളെക്കാൾ സംസ്ഥാനത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാർ നടത്തിയ വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. ഇടതു ഭരണത്തിന്റെ തുടർച്ച സംഘപരിവാറിന് കൂടുതൽ ഗുണകരമാകും. അതിനാൽ മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കാൻ യുഡിഎഫിന് പിന്തുണ നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. Content Highlights: LDF's continuation could inadvertently strengthen BJP's foothold in Kerala., Welfare Party prioritizes secularism and social justice over organizational interests., Call for UDF support to counter communal agendas in the 2026 political landscape., Critique of the current administration's failure to curb divisive politics. Published: 02 Apr 2026, 01:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൽഡിഎഫ് തുടർഭരണം ബിജെപിയെ വളർത്തും- ഷംസീർ ഇബ്രാഹിം
M
MathrubhumiSource Link
about 1 month ago