എൽഡിഎഫ് പ്രകടന പത്രിക മുന്നേറ്റത്തിന്റെ കേരള മാതൃക- ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ

എൽഡിഎഫ് പ്രകടന പത്രിക മുന്നേറ്റത്തിന്റെ കേരള മാതൃക- ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ

M
MathrubhumiSource Link
മനാമ: കേരളത്തിന്റെ മുന്നേറ്റത്തിന് കൂടുതൽ ദിശാബോധം പകരുന്നതാണ് എൽഡിഎഫ് പ്രകടന പത്രിക എന്ന് ബഹ്റൈൻ എൽഡിഎഫ് കൂട്ടായ്മ. യുഡിഎഫ് സർക്കാരിന്റെ ഇരുണ്ട കാലത്തിൽനിന്ന് കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച, സമസ്ത മേഖലകളിലും പുരോഗമനപരമായ മാറ്റം ജനങ്ങൾക്ക് അനുഭവവേദ്യമാക്കിയ പത്തുവർഷത്തെ ഭരണമികവിന്റെ തുടർച്ചയാകും ഇനിയുള്ള ഭരണത്തിലും പ്രതിഫലിപ്പിക്കുകയെന്നും ബഹ്റൈൻ എൽഡിഎഫ് കൂട്ടായ്മ പറഞ്ഞു. To advertise here, വയനാട് ദുരന്തത്തിന്‍റെ പേരിൽ ഫണ്ടുണ്ടാക്കുകയും പ്രഖ്യാപിച്ച വീടുകൾ നിർമ്മിച്ചു കൊടുക്കാതിരിക്കുകയും ചെയ്തതിലൂടെ കോൺഗ്രസിന്‍റെ നിലപാട് തീർത്തും ജനദ്രോഹപരമാണ്. 2021ലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ 900 വാഗദാനങ്ങളാണുണ്ടായിരുന്നത്. അതിൽ വിരലിൽ എണ്ണാവുന്നത് ഒഴികെ ബാക്കി പൂർണമായും നടപ്പാക്കിയതും അതിന്‍റെ പ്രോഗ്രസ് റിപോർട്ട് വർഷാ വർഷം ജനങ്ങൾക്ക് സമർപ്പിച്ചതുമാണ്. എന്നിട്ടും കൺമുന്നിലുള്ള വികസനങ്ങളേയും ക്ഷേമ പ്രവർത്തനങ്ങളേയും നുണകളിലൂടേയും അവാസ്തവ പ്രചരണങ്ങളിലൂടേയും ഇകഴ്ത്തികാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നത് നിലവാരം തീരെ ഇല്ലാത്ത പ്രവർത്തന രീതിയാണെന്നും ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ പറഞ്ഞു. 2026 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ 950 നിർദേശങ്ങൾ അടങ്ങിയ 60 ഇന പരിപാടികളാണ് സർക്കാർ വീണ്ടും മുന്നോട്ടു വെച്ചിരിക്കുന്നത്. അതിൽ പ്രവാസികൾക്കായി എടുത്ത് പറയാനുള്ളത് പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പരിരക്ഷയാണ്. നോർക്ക കെയറും നോർക്ക കെയർ പ്ലസും ആളുകൾ ചേരുന്നതിന്റെ അടുത്ത ദിവസം തന്നെ പ്രാബല്ല്യത്തിൽ വരുന്ന വളരെ ശ്ളാഘനീയവും പ്രാവർത്തികവുമായ പദ്ധതിയാണ്. പ്രവാസി പെൻഷൻ വർദ്ധിപ്പിച്ചും പ്രകടന പത്രികയിൽ ആഗോള തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് തൊഴിൽ ലഭ്യമാക്കാനുള്ള നൈപുണ്യ വികസന പരിശീലന പരിപാടികളുൾപ്പെടുത്തിയും നോർക്കയെ കൂടുതൽ ശക്തിപ്പെടുത്താനും ലോക കേരള സഭയുടെ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പു വരുത്തുന്ന പരിപാടികളും സമഗ്ര പ്രവാസി പുനസംയോജന നയം രൂപപ്പെടുത്താനും വർത്തമാന കേരളം നേരിടുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ പ്രവാസി കെയർ ഹോമുകൾ ആരംഭിക്കുന്നതടക്കം വിവിധങ്ങളായ പ്രവാസ സംബന്ധിയായ പരിപാടികളാണ് പുതിയ പ്രകടന പത്രികയിൽ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ബഹ്റൈനിലെ എൽഡിഎഫ് കോർകമ്മറ്റി നേതാക്കൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. Content Highlights: Commitment to 950 proposals and 60 core programs for 2026., Introduction of enhanced insurance coverage through Norka Care and Norka Care Plus., Focus on skill development training for global job markets., Establishment of NRI Care Homes to support families of expatriates., Strengthening of the Loka Kerala Sabha and comprehensive rehabilitation policies. Published: 03 Apr 2026, 10:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽഡിഎഫ് പ്രകടന പത്രിക മുന്നേറ്റത്തിന്റെ കേരള മാതൃക- ബഹ്റൈൻ… | Boolokam