മുംബൈ : പരേലിനും പ്രഭാദേവിക്കും ഇടയിലുള്ള 113 വർഷം പഴക്കമുള്ള എൽഫിൻസ്റ്റൺ പാലം ചരിത്രമാകുന്നു. തൊഴിലാളികൾ അതിന്റെ അവശേഷിച്ച ഗർഡറുകൾ പൊളിച്ചുമാറ്റി. ഇതോടെ, നഗരത്തിലെ തിരക്കേറിയ സബർബൻ റെയിൽ ഇടനാഴിയുടെ ഭാഗമായി ബ്രിട്ടീഷ് കാലഘട്ടത്തിലെ അഞ്ച് റോഡ് മേൽപ്പാലങ്ങൾ (ആർ.ഒ.ബി.കൾ) മധ്യ റെയിൽവേ ഇതുവരെ പൊളിച്ചുമാറ്റിയതായി അധികൃതർ പറഞ്ഞു. To advertise here, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും (സി.എസ.്എം.ടി.) ദാദറിനും ഇടയിലുള്ളതാണ് എൽഫിൻസ്റ്റൺ പാലം. പുതിയ മേൽപ്പാലം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. പഴയ പാലം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി മധ്യറെയിൽവേ മെഗാബ്ലോക്ക് ഏർപ്പെടുത്തിയിരുന്നു. എൽഫിൻസ്റ്റൺ പാലം പൊളിച്ചുമാറ്റിയതോടെ, കുർളയ്ക്കും പരേലിനും ഇടയിൽ രണ്ട് അധിക സബർബൻ ലൈനുകൾക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. മുംബൈ അർബൻ ട്രാൻസ്‌പോർട്ട് പ്രോജക്ടിന് കീഴിൽ ലൈനുകൾ സി.എസ്.എം.ടി.വരെ നീട്ടും. 1913-ൽ നിർമിച്ച എൽഫിൻസ്റ്റൺ പാലത്തിന് മധ്യ റെയിൽവേ സെക്‌ഷനിൽ 37 മീറ്റർ സ്പാനും മൊത്തം 13.53 മീറ്റർ വീതിയുമായിരുന്നു. തിരക്കേറിയ റെയിൽപാതകളിലൂടെ മുകളിലൂടെ പാലം കടന്നുപോകുന്നതിനാൽ ഘട്ടം ഘട്ടമായാണ് പൊളിച്ചുമാറ്റൽ നടത്തിയത്. സി.എസ്.എം.ടി.ക്കും കുർളയ്ക്കും ഇടയിൽ മസ്ജിദ്, ഹാൻകോക്ക്, കാർണാക് , സിയൺ, എൽഫിൻസ്റ്റൺ എന്നിവയുൾപ്പെടെ ബ്രിട്ടീഷ് കാലഘട്ടത്തിലെ അഞ്ച് കിഴക്ക്-പടിഞ്ഞാറ് പാലങ്ങൾ ഇതുവരെ നീക്കം ചെയ്തിട്ടുണ്ടെന്ന അധികൃതർ പറഞ്ഞു. 1905-ൽ, ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ (ജി.ഐ.പി.ആർ.) തിരക്കേറിയ ക്രോസിങ്ങിന് പകരം പരേലിൽ ഒരു റോഡ് മേൽപ്പാലം നിർമിക്കാൻ തയ്യാറാകുകയായിരുന്നു. 1913-ൽ പാലം പൂർത്തിയായി. പതിറ്റാണ്ടുകളായി, മുംബൈയിലെ പഴയ തുണിമിൽ മേഖലയായ ഒരു പ്രധാന കിഴക്ക്-പടിഞ്ഞാറ് കണക്ടറായി ഈ പാലം മാറിയിരുന്നു. ഇന്നത്തെ പരേലിനെയും പ്രഭാദേവിയെയും ബന്ധിപ്പിക്കുകയും ഒരു നൂറ്റാണ്ടിലേറെയായി യാത്രാ ഗതാഗതം രൂപപ്പെടുത്തുകയുംചെയ്ത പാലമാണ് വിസ്മൃതിയിലാകുന്നത്.
