എൽ.ഡി.എഫ്. കുറ്റ്യാടി മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

എൽ.ഡി.എഫ്. കുറ്റ്യാടി മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

M
MathrubhumiSource Link
വടകര : മണിയൂരിനെയും ഇരിങ്ങലിനെയും ബന്ധിപ്പിച്ച് അഴീക്കൽക്കടവ് പാലം, മാഹി കനാൽ പൂർത്തിയാക്കി തീരത്ത് ടൂറിസം കേന്ദ്രങ്ങൾ, കുറ്റ്യാടി ജലസേചനക്കനാൽ നവീകരണം തുടങ്ങിയ വാഗ്ദാനങ്ങളുമായി എൽ.ഡി.എഫ്. കുറ്റ്യാടി മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി. പുറമേരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഓരോ പഞ്ചായത്തിലും ഒരു ഗ്രന്ഥാലയത്തെ മികവിന്റെ കേന്ദ്രമാക്കും. നിലവിൽ ഫണ്ട് ലഭ്യമായ റോഡുകളുടെ നവീകരണം അതിവേഗം പൂർത്തിയാക്കും. മണിയൂരിൽ വൈദ്യുതി സബ്സ്റ്റേഷൻ, മണ്ഡലാടിസ്ഥാനത്തിൽ ടൂറിസം സർക്യൂട്ട് എന്നിവയാണ് മറ്റു പദ്ധതികൾ. സിവിൽ സർവീസ് പരിശീലനം, പഠന പിന്തുണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ‘സ്മാർട്ട് കുറ്റ്യാടി’ പരിഷ്‌കരിക്കും. മണിമല നാളികേരപാർക്ക് തുടർവികസനം നടപ്പാക്കി സംസ്ഥാനത്തെ പ്രധാന വ്യവസായ പാർക്കുകളിലൊന്നാക്കി മാറ്റും. മണ്ഡലാടിസ്ഥാനത്തിൽ വർഷംതോറും കൾച്ചറൽ ടെസ്റ്റ്, എല്ലാ പഞ്ചായത്തുകളിലും കെ.എസ്.ആർ.ടി.സി. സേവനം, കുറ്റ്യാടിയെ തരിശുരഹിതമണ്ഡലമാക്കൽ, എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലം, കുന്നുമ്മൽ വോളിബോൾ അക്കാദമി മാതൃകാ അക്കാദമി, പ്രധാന കേന്ദ്രങ്ങളിൽ പബ്ലിക് വൈ ഫൈ സ്പോട്ടുകൾ, ആയഞ്ചേരിയിൽ പോലീസ് സ്റ്റേഷൻ, കുറ്റ്യാടിയിൽ ഫയർസ്റ്റേഷൻ, കുറ്റ്യാടി മിനി സിവിൽ സ്റ്റേഷൻ, ഇ.എസ്‌.ഐ. ഡിസ്‌പെൻസറി എന്നിവയാണ് മറ്റു വാഗ്ദാനങ്ങൾ. To advertise here, Published: 05 Apr 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽ.ഡി.എഫ്. കുറ്റ്യാടി മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി — Ma… | Boolokam