പാലക്കാട്: എൽ.ഡി.എഫ്. സർക്കാർ ഒരിക്കൽകൂടി അധികാരത്തിൽവന്നാൽ ആപത്താണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജി. സുധാകരൻ സി.പി.എം. വിട്ടതെന്ന് ഷാഫി പറമ്പിൽ എം.പി. സുധാകരൻ നൽകിയ സന്ദേശമാണ് ഈ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയമെന്നും അദ്ദേഹം പറഞ്ഞു. To advertise here, ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിൽ യു.ഡി.എഫ്. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. റോഡിലിറങ്ങി പ്രതിഷേധിക്കുന്നവർക്ക് കിട്ടുന്ന അടി തിരിച്ചുകൊടുക്കുന്നത് എൽ.ഡി.എഫ്. സർക്കാരിനെ താഴെയിറക്കിക്കൊണ്ടായിരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സ്വന്തം പാർട്ടിയിൽനിന്ന് ബി.ജെ.പി.യിലേക്ക് പോകുന്നവരെ വിമർശിക്കാത്ത മുഖ്യമന്ത്രി യു.ഡി.എഫിലേക്ക് വരുന്നവരെ വിമർശിക്കുന്നതിന്റെ പൊരുൾ ജനങ്ങൾക്കറിയാം. ഒരേ പ്രശ്‌നത്തെ രണ്ടായിക്കാണുന്നയാളാണ് മുഖ്യമന്ത്രി. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്ത പാർട്ടിയോടൊപ്പം ഇപ്പോഴും ആളുകൾ വരുന്നുണ്ടെങ്കിൽ യു.ഡി.എഫ്. നിലനിൽക്കണമെന്നും അധികാരത്തിൽ വരണമെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കോമാളിയെന്ന് വിളിക്കുന്നവരോടും വീട്ടിൽപോയി ചോദിക്കാൻ പറയുന്നവരോടും ജനങ്ങൾ ചോദിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. Content Highlights: Shafi Parambil interprets G. Sudhakaran's exit as a warning against LDF's continuation., UDF election conventions held across Palakkad districts., Criticism of the CM's double standards regarding political defections., Emphasis on public desire for UDF to regain power. Published: 25 Mar 2026, 09:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൽ.ഡി.എഫ്. തുടരാൻപാടില്ലെന്നതാണ് ജി. സുധാകരന്റെ സന്ദേശം-ഷാഫി പറമ്പിൽ
M
MathrubhumiSource Link
about 2 months ago