താമരക്കുളത്തെ കുടിവെള്ളക്ഷാമം To advertise here, ചാരുംമൂട് : താമരക്കുളം ഗ്രാമപ്പഞ്ചായത്ത് 15, 16 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ താമരക്കുളം പഞ്ചായത്ത് ഓഫീസിലേക്കു നടത്തിയ മാർച്ചും യോഗവും സി.പി.എം. ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം ബി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ജലക്ഷാമം പരിഹരിക്കുന്നതിലും ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നതിലും ഭരണകക്ഷി രാഷ്ട്രീയവിവേചനം കാട്ടുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു. ഏരിയ കമ്മിറ്റിയംഗം വി. ഗീത അധ്യക്ഷയായി. എസ്. അഷ്‌കർ, ബഷീർ അറഫ, പി. രാജൻ, എൻ. അജയൻപിള്ള എന്നിവർ പ്രസംഗിച്ചു. സി.പി.എം. സമരം തിരഞ്ഞെടുപ്പു സ്റ്റണ്ട് -പ്രസിഡന്റ് താമരക്കുളം ചത്തിയറയടക്കമുള്ള പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണം പാറ്റൂർ കുടിവെള്ളപദ്ധതിയുടെ പരാജയമാണെന്നും സി.പി.എം. നടത്തിയ സമരം തിരഞ്ഞെടുപ്പു സ്റ്റണ്ടാണെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ഷീജാദേവി പറഞ്ഞു. കൊട്ടിഗ്‌ഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കുടിവെള്ളപദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ ജല അതോറിറ്റിക്കു കഴിയാതെവന്നതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. കോടിക്കണക്കിനു രൂപയുടെ ജൽജീവൻമിഷൻ പദ്ധതി ഗുണമേന്മയില്ലാത്ത പൈപ്പുകൾ ഉപയോഗിച്ച് നടപ്പാക്കിയത് ജനങ്ങൾക്കു ബാധ്യതയായി മാറി. ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയ ചെറുകിട കുടിവെള്ളപദ്ധതികളാണ് ഒരുപരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സഹായകമായിട്ടുള്ളത്. ചത്തിയറ പ്രദേശത്തുണ്ടായ കുടിവെള്ളപ്രതിസന്ധി പരിഹരിക്കാനും ഇതരപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്. കുടിവെള്ളവിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിന് രേഖാമൂലം കത്തു നൽകിയിട്ടുള്ളതാണെന്നും പ്രസിഡന്റ് പറഞ്ഞു. Published: 28 Mar 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൽ.ഡി.എഫ്. പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
M
MathrubhumiSource Link
about 1 month ago