എൽ.പി.ജി. ക്ഷാമം: ദീർഘദൂര ട്രെയിൻ പാൻട്രിയിൽ തീജ്വാലയില്ലാതെ പാചകമാകാം

എൽ.പി.ജി. ക്ഷാമം: ദീർഘദൂര ട്രെയിൻ പാൻട്രിയിൽ തീജ്വാലയില്ലാതെ പാചകമാകാം

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 25 March 2026, 09:14 AM IST പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി   മുംബൈ: യാത്രക്കാർക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്താൻ ദീർഘദൂര ട്രെയിനുകളിലെ പാൻട്രികാറുകളിൽ ജ്വാലയില്ലാെത പാചകംചെയ്യാൻ റെയിൽവേ അനുമതി നൽകി. ഗ്യാസ് വിതരണത്തിലെ തടസ്സങ്ങൾ കാറ്ററിങ് സേവനങ്ങളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണിത്. ജ്വാലയില്ലാത്ത പാചകസംവിധാനങ്ങളിലേക്ക് മാറാമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) കരാറുകാരോട് നിർദേശിച്ചു. To advertise here, പശ്ചിമേഷ്യൻ സംഘർഷം കാരണം എൽ.പി.ജി. വിതരണത്തിലുണ്ടായ തടസ്സങ്ങൾ ഐ.ആർ.സി.ടി.സി.യുടെ കാറ്ററിങ് പ്രവർത്തനങ്ങളെ ബാധിച്ചതിനെത്തുടർന്നാണ് നീക്കം. മുംബൈയിൽനിന്ന് ഹൗറ, ഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ഓടുന്ന ട്രെയിനുകളിൽ പാൻട്രികാറുകളിൽ തീയില്ലാതെ പാചകംചെയ്യാൻ ഐ.ആർ.സി.ടി.സി. അനുമതി നൽകിയിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ചായ, ലഘുഭക്ഷണം, എന്നിവയുൾപ്പെടെയുള്ള ഇനങ്ങൾ തയ്യാറാക്കുന്നതിന് പാൻട്രി കാറുകളിൽ ഇൻഡക്‌ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. ഗ്യാസ് വിതരണത്തിലെ കുറവ് യാത്രക്കാർ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ഓർഡർചെയ്യുന്ന ഇ-കാറ്ററിങ്ങിനെ ബാധിച്ചിട്ടുണ്ട്. Content Highlights: Introduction of flame-free cooking methods like induction and microwave in pantry cars., Strategic move to overcome LPG supply chain disruptions affecting train catering., Ensuring uninterrupted food service for long-distance passengers., Implementation across major routes including Mumbai-Delhi and Mumbai-Howrah. Published: 25 Mar 2026, 09:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽ.പി.ജി. ക്ഷാമം: ദീർഘദൂര ട്രെയിൻ പാൻട്രിയിൽ തീജ്വാലയില്ലാത… | Boolokam