നരിക്കുനി : എൽ.പി.ജി. ഗ്യാസ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വീടുകളിലെ, ഉപയോഗിക്കാതെ മാറ്റിവെച്ച ബയോഗ്യാസ് ഉപയോഗത്തിനും പ്രിയമേറുന്നു. To advertise here, സ്ഥലപരിമിതിയും വിറകിനു ക്ഷാമവുമുള്ള ഗാർഹിക ഉപയോക്താക്കളാണ് വീടുകളിൽ നേരത്തേ ഉപയോഗിച്ച് എന്നാൽ ഇപ്പോൾ ഉപയോഗിക്കാതെ മാറ്റിവെച്ച ബയോഗ്യാസ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. നരിക്കുനി കുന്നത്ത് പറമ്പത്ത് സുരേഷ് ബാബു-പങ്കജവല്ലി ദമ്പതിമാരുടെ വീട്ടിൽ ബയോഗ്യാസ് നേരത്തേ ഉപയോഗിച്ചു കൊണ്ടിരുന്നെങ്കിലും പിന്നീട് ഉപയോഗിക്കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു. ഇവിടെ ബയോഗ്യാസ് വീണ്ടും പ്രവർത്തനക്ഷമമാക്കി. എട്ട് വർഷം മുൻപ് പഞ്ചായത്തിന്റെ സബ്‌സിഡിയിലാണ് ബാബുവിന് ബയോഗ്യാസ് ലഭിക്കുന്നത്. അടുക്കളയിലെ പച്ചക്കറി അവശിഷ്ടം ഒഴിവാക്കാനും, അവശിഷ്ടമായി ലഭിക്കുന്ന സ്ലറി പച്ചക്കറികൃഷിക്ക് ഉപയോഗിക്കാനും കഴിയുന്നു. ഇവിടെ ഒരുമാസത്തിനുള്ളിൽ ഒരു ഗ്യാസ് സിലിൻഡർ കാലിയാവാറുണ്ടായിരുന്നതായി ബാബു പറഞ്ഞു. രാവിലെ ഒന്നര മണിക്കൂറും വൈകീട്ടും ഉപയോഗിക്കുന്നു. ഗ്രാമപ്രദേശത്ത് ഒന്നര മാസമാണ് എൽ.പി.ജി. ഗ്യാസ് ബുക്കിങ്ങിന് ഇപ്പോഴത്തെ ഇടവേള. Published: 16 Mar 2026, 04:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൽ.പി.ജി. ഗ്യാസ് ബുക്കിങ്ങിന് നിയന്ത്രണം; ബയോഗ്യാസിന് പ്രിയമേറുന്നു
M
MathrubhumiSource Link
about 2 months ago