മുൻപ് പലതവണ വാർത്തകളിൽ ഇടംപിടിച്ച കരൺ ജോഹർ-യാമി ഗൗതം ബന്ധത്തിലെ അസ്വാരസ്യങ്ങൾക്ക് വിരാമമിട്ട് ഇരുവരും വീണ്ടും ഒന്നിക്കുന്നു. പ്രൈം വീഡിയോ സ്ലേറ്റ് 2026 ചടങ്ങിൽ വെച്ച് കരൺ യാമി ഗൗതമിനെ ആലിംഗനം ചെയ്യുകയും, യാമി തന്റെ ‘പ്രിയപ്പെട്ട നടികളിൽ ഒരാളാണെന്ന്’ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്. To advertise here, യാമി ഗൗതമും കരൺ ജോഹറും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നേരത്തെ സജീവമായിരുന്നു. യാമിയുടെ ഭർത്താവും സംവിധായകനുമായ ആദിത്യ ധറിന്റെ ധുരന്ധർ: ദി റിവഞ്ച് എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങിൽ കരൺ ജോഹർ പങ്കെടുക്കാതിരുന്നത് ഇതിന് ആക്കം കൂട്ടിയിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു റിയാലിറ്റി ഷോയിൽ വെച്ച് കരൺ ജോഹർ യാമിയെ അവഗണിച്ചു എന്ന് ആരോപിക്കപ്പെടുന്ന പഴയ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ചെയ്യപ്പെട്ടിരുന്നു. അത്തരം ആരോപണങ്ങൾക്കും ഊഹാപോഹങ്ങൾക്കും മറുപടിയെന്നോണം യാമിയുടെ പുതിയ ചിത്രമായ നയി നവേലിയുടെ പോസ്റ്റർ ലോഞ്ചിന് കരൺ ജോഹർ തന്നെ മുൻകൈയെടുത്ത് യാമിയെ വേദിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. യാമിയുടെ സിനിമകൾ തുടർച്ചയായി വലിയ വിജയം നേടുന്നതും പ്രേക്ഷകർക്കിടയിൽ അവർക്ക് ലഭിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താണ് കരൺ ജോഹറിന്റെ ഈ മാറ്റം എന്നും വിമർശനമുണ്ട്. 2017-ൽ പുറത്തിറങ്ങിയ കാബിൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ഹൃത്വിക് റോഷനൊപ്പം യാമി ഗൗതമിനെ കോഫി വിത്ത് കരൺ ഷോയിലേക്ക് ക്ഷണിക്കാൻ ഹൃത്വിക് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യാമി അക്കാലത്ത് എ-ലിസ്റ്റ് നടി അല്ലെന്ന കാരണത്താൽ കരൺ ജോഹർ ആവശ്യം നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഹൃത്വിക് ഒറ്റയ്ക്ക് ഷോയിൽ പങ്കെടുക്കാൻ തയ്യാറായായിരുന്നില്ല. അവഗണനകൾക്ക് മറുപടി നൽകേണ്ടത് ഏറ്റുമുട്ടലുകളിലൂടെയല്ല, മറിച്ച് പ്രൊഫഷണൽ വിജയങ്ങളിലൂടെയാണെന്ന് തെളിയിക്കുന്നതാണ് യാമിയുടെ മാറ്റമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ആരാധർക്കിടയിലെ അഭിപ്രായം. Content Highlights: Karan Johar publicly embraced Yami Gautam at the Prime Video Slate 2026 event., The reunion marks the end of years of speculation regarding their strained relationship., Karan Johar supported the launch of Yami's new film, Nayi Naveli. Published: 25 Mar 2026, 10:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എ-ലിസ്റ്റ് നടി അല്ലെന്ന് പറഞ്ഞ് മാറ്റിനിർത്തി; പ്രൊഫഷണൽ വിജയത്തിലൂടെ കരൺ ജോഹറിന് യാമിയുടെ മറുപടി
M
MathrubhumiSource Link
about 2 months ago