എ.ഐ.യ്ക്ക് അടിമപ്പെടാതെ എഴുത്തിനെ പരിപോഷിപ്പിക്കുന്നത് വെല്ലുവിളി -എൻ.എസ്. മാധവൻ

എ.ഐ.യ്ക്ക് അടിമപ്പെടാതെ എഴുത്തിനെ പരിപോഷിപ്പിക്കുന്നത് വെല്ലുവിളി -എൻ.എസ്. മാധവൻ

M
MathrubhumiSource Link
മലപ്പുറം : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അടിമപ്പെടാതെ എഴുത്തിനെ എങ്ങനെ പരിപോഷിപ്പിക്കാമെന്നതാണ് 21-ാം നൂറ്റാണ്ടിലെ എഴുത്തുകാർ നേരിടുന്ന വെല്ലുവിളിയെന്ന് എൻ.എസ്. മാധവൻ പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സാഹിത്യോത്സവം ‘സാഹിതി’യുടെ സമാപനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. To advertise here, സാഹിതി പുരസ്‌കാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു. സാഹിതി പ്രബന്ധപുരസ്‌കാരത്തിന് സുബിൻ ദേർമൽ അർഹനായി. ‘സാഹിത്യവും ജനാധിപത്യപരമായ ഭാവനയും’ എന്ന പ്രബന്ധത്തിനാണ് പുരസ്‌കാരം. കവിതാ വിഭാഗത്തിൽ രജിത രവിയുടെ ‘റബർ മരങ്ങളുടെ കുന്നിൽ കടൽ കളിക്കുന്ന ഒറ്റക്കൊരു പെൺകുട്ടി’ക്കാണ് പുരസ്‌കാരം. കഥാവിഭാഗത്തിൽ എ. ശഹനയുടെ ‘കുളി’ പുരസ്‌കാരത്തിന് അർഹമായി. രണ്ടു ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിൽ നാലു വേദികളിലായി നാൽപ്പതോളം എഴുത്തുകാരും നാനൂറോളം പ്രതിനിധികളും പങ്കെടുത്തു. സംവാദങ്ങൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, പുസ്തകപ്രകാശനം, പുസ്തകോത്സവം, സർവകലാശാല നിർമിച്ച ഡോക്യുമെന്ററികളുടെ പ്രദർശനം, ചിത്ര-ശിൽപ്പകലാ ക്യാമ്പ്, കലാമണ്ഡലം സംഗീത പ്രസാദും സംഘവും അവതരിപ്പിച്ച നൃത്തം എന്നിവയുണ്ടായി. ‘എഴുത്തും വായനയും: ചില വീണ്ടുവിചാരങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ള എഴുത്തുകാരൻ ഷാജി തലോറ, കോളേജ് അധ്യാപകനായ കെ. മുത്തു എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സാഹിതി ജനറൽ കൺവീനർ ഡോ. അശോക് ഡിക്രൂസ് അധ്യക്ഷനായി. കൺവീനർ ഡോ. സി. ഗണേഷ് അവലോകനം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജി വിൽസൺ, അനധ്യാപക പ്രതിനിധി സി. അഭിജിത്ത്, വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി എൻ. അഭിനവ് എന്നിവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എ.ഐ.യ്ക്ക് അടിമപ്പെടാതെ എഴുത്തിനെ പരിപോഷിപ്പിക്കുന്നത് വെല്… | Boolokam