മാവേലിക്കര : ബി.ഡി.എസ്. വിദ്യാർഥി നിതിൻരാജിനെ മാനസികപീഡനങ്ങളിലൂടെ മരണത്തിലേക്കു തള്ളിവിട്ടവർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഓൾ കേരള പുലയർ മഹാസഭ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല യൂണിയനുകളുടെ നേതൃത്വത്തിൽ മാവേലിക്കര പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. എ.കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് എം.കെ. വാസുദേവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. To advertise here, മാവേലിക്കര യൂണിയൻ പ്രസിഡന്റ് ടി. അഭിലാഷ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. ഗോപി, ട്രഷറർ മണ്ണിൽ രാഘവൻ, വർക്കിങ് പ്രസിഡന്റ് ടി.പി. രാജൻ, അരുൺ കൃഷ്ണൻ, ശ്രീകുമാർ കല്ലൂപ്പാറ, കെ.ഇ. ബൈജു, പ്രസന്നാ ഷാജി, അഖിൽദാസ്, അജി ചെന്നിത്തല, ഇന്ദുലേഖാ അഭിലാഷ്, ഷീജാ ശിവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. Published: 18 Apr 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എ.കെ.പി.എം.എസ്. പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
M
MathrubhumiSource Link
22 days ago