എ.ബി.സി. ഗ്രൂപ്പ് ചാമ്പ്യന്മാർ

എ.ബി.സി. ഗ്രൂപ്പ് ചാമ്പ്യന്മാർ

M
MathrubhumiSource Link
ചേംബർ വിൻസ്‌മെറ സ്വർണക്കപ്പ് ഫുട്ബോൾ To advertise here, കണ്ണൂർ : നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന ചേംബർ വിൻസ്‌മെറ സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ എ.ബി.സി. ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പി.കെ.കെ. എന്റർപ്രൈസസ് മട്ടന്നൂരിനെ ഒന്നിതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ചേംബർ വിൻസ്‌മെറ സ്വർണക്കപ്പ് കരസ്ഥമാക്കി. ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം മേയർ പി. ഇന്ദിര നിർവഹിച്ചു. എസ്.ആർ.ഡി. പ്രസാദ്, ചേംബർ മുൻ പ്രസിഡന്റ് ടി.കെ. രമേശ്കുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ, എ.ബി.സി. ഗ്രൂപ്പ് സ്ഥാപകൻ മുഹമ്മദ് മദനി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സോണൽ ഹെഡ് ജാസിർ തണ്ടോറ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സി.ഇ.ഒ. അശ്വനി കുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടസ് സെക്രട്ടറി ടി.വി. ലിജു, ആപ്തശ്രീ ആയുർവേദ ആശുപത്രി സ്ഥാപകൻ ഡോ. പ്രപഞ്ച്‌, മുൻ ദേശീയ ഫുട്ബോൾ താരം സി.സി. നിസാർ, പി.കെ.കെ. എന്റർപ്രൈസസ് ചെയർമാൻ പി.വി. സുതേഷ്, ഒയാസിസ്‌ ബിൽഡ് മാർട്ട് മാനേജിങ് ഡയറക്ടർ ഷാനവാസ്, ചേംബർ ഡയറക്ടർമാരായ കെ.വി. ദിവാകർ, ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യാതിഥികളായി. സമാപന ചടങ്ങിൽ ട്രോഫി വിതരണം മേയർ പി. ഇന്ദിര നിർവഹിച്ചു. ചേംബർ പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച അധ്യക്ഷത വഹിച്ചു. ചേംബർ ഓണററി സെക്രട്ടറി സി. അനിൽ കുമാർ, ചേംമ്പർ പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച, മുൻ പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ, കൺവീനർ ദിനേശ് ആലിങ്കൽ, കെ. നാരായണൻ കുട്ടി, വൈസ് പ്രസിഡന്ററ്‌ ഹനീഷ് കെ. വാണിയങ്കണ്ടി, എ.കെ. റഫീഖ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എ.ബി.സി. ഗ്രൂപ്പ് ചാമ്പ്യന്മാർ — Mathrubhumi | Boolokam | Boolokam