ശാസ്താംകോട്ട: പരിവർത്തന ആശയങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ഇടതുപക്ഷത്തിന് വളക്കൂറുണ്ടായിരുന്ന മണ്ണായ കുന്നത്തൂരിൽ ഇത്തവണ പ്രവചനം അസാധ്യം. കാലങ്ങളോളം ആർ.എസ്.പി. എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ചുവന്ന മണ്ണായിരുന്നു കുന്നത്തൂർ. കർഷകരും കശുവണ്ടിത്തൊഴിലാളികളും വിധി നിർണയിച്ചിരുന്ന നാട്. സംസ്ഥാനത്ത് ഏത് തരംഗം ആഞ്ഞുവീശിയാലും ഇടതിനെ കൈവിടാത്ത മണ്ഡലം. To advertise here, എന്നാൽ ഇന്ന് മണ്ഡലത്തിന്റെ രാഷ്ട്രീയസ്ഥിതി മാറി. എങ്ങോട്ടും ചായാവുന്ന അവസ്ഥ. പിളർപ്പിലൂടെ ആർ.എസ്.പി.യുടെ ശക്തി ക്ഷയിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും ആർ.എസ്.പി.കൾ പരസ്പരം ഏറ്റുമുട്ടുന്നു. 1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ ദ്വയാംഗമണ്ഡലമായ ഇവിടെ സി.പി.ഐ.ക്കായിരുന്നു വിജയം. 1960-ൽ കോൺഗ്രസും സി.പി.ഐ.യും സീറ്റുകൾ നേടി. മണ്ഡലം പട്ടികജാതി സംവരണമായ 1967-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.സി.എസ്. ശാസ്ത്രി വിജയിച്ചു. 1982-ൽ ഒഴികെ ആർ.എസ്.പി.ക്ക് ഒപ്പമായിരുന്നു കുന്നത്തൂർ. 1970-ൽ സത്യപാലനും 77-ലും 80-ലും കല്ലട നാരായണനും വിജയം കണ്ടു. എന്നാൽ 1982-ൽ കോൺഗ്രസിനൊപ്പം നിന്ന ജനത പാർട്ടിയിലെ കോട്ടക്കുഴി സുകുമാരൻ വിജയം നേടി. 1987-ൽ ടി. നാണുമാസ്റ്ററിലൂടെ മണ്ഡലം ആർ.എസ്.പി. തിരിച്ചുപിടിച്ചു. 2001 വരെ നാണുമാസ്റ്റർ കുന്നത്തൂരിനെ പ്രതിനിധാനം ചെയ്തു. 2001-ലെ കന്നിയങ്കത്തിൽ കോവൂർ കുഞ്ഞുമോൻ മുൻമന്ത്രികൂടിയായ പന്തളം സുധാകരനെ 3,486 വോട്ടിന് പരാജയപ്പെടുത്തി. 2006-ലും 2011-വിജയം ആവർത്തിച്ചു. അതിനിടയിൽ എം.എൽ.എ. സ്ഥാനം രാജിവെച്ച് കുഞ്ഞുമോൻ ആർ.എസ്.പി. ലെനിനിസ്റ്റ് രൂപവത്കരിച്ചു. 2016-ൽ എൽ.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച് യു.ഡി.എഫ്. സ്ഥാനാർഥി ഉല്ലാസ് കോവൂരിനെ തോൽപിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ 2,790 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിൽ വീണ്ടും ഉല്ലാസിനെ പരാജയപ്പെടുത്തി. ആ ആത്മവിശ്വസവുമായാണ് യു.ഡി.എഫ്. ഇത്തവണ മത്സരിക്കുന്നത്. 10 പഞ്ചായത്തുകളാണ് കുന്നത്തൂർ അസംബ്ലി മണ്ഡലത്തിലുള്ളത്. ശാസ്താംകോട്ട, മൈനാഗപ്പള്ളി, പോരുവഴി, മൺറോത്തുരുത്ത്, കുന്നത്തൂർ, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകൾ എൽ.ഡി.എഫും ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, കിഴക്കേ കല്ലട, പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ യു.ഡി.എഫുമാണ് ഭരിക്കുന്നത്. എന്നാൽ പഞ്ചായത്തുതലത്തിൽ ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം തുച്ഛവുമാണ്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനുകളും എൽ.ഡി.എഫിനാണ്. ഭൂരിപക്ഷം പഞ്ചായത്തുകളിലും കഴിഞ്ഞ കാലത്തെക്കാൾ ബി.ജെ.പി. ശക്തവുമാണ്. അവർ ഇത്തവണ ബ്ലോക്ക് പഞ്ചായത്തിൽ അക്കൗണ്ട് തുറന്നു. കോവൂർ കുഞ്ഞുമോൻ (എൽ.ഡി.എഫ്.), ഉല്ലാസ് കോവൂർ (യു.ഡി.എഫ്.), രാജി പ്രസാദ് (എൻ.ഡി.എ.) എന്നിവർ തമ്മിലാണ് പ്രധാന മത്സരം. സ്വതന്ത്രനായി മാന്തറ വേലായുധനും എസ്.യു.സി.ഐ. സ്ഥാനാർഥിയായി ടി. ശശിധരനും മത്സരരംഗത്തുണ്ട്. Content Highlights: Historical overview of Kunnathur as a traditional Left-leaning constituency. Analysis of the shifting voter base and the weakening of RSP influence. Detailed breakdown of the current contest between LDF, UDF, and NDA candidates. Examination of panchayat-level power dynamics and vote margins. Published: 31 Mar 2026, 03:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഏത് തരംഗം ആഞ്ഞുവീശിയാലും ഇടതിനെ കൈവിടാത്ത മണ്ഡലം; പക്ഷേ ഇത്തവണ കുന്നത്തൂരിൽ പോരാട്ടം തീപാറും
M
MathrubhumiSource Link
about 1 month ago