ഏനാത്ത് അപകടം ആവർത്തിച്ചിട്ടും സുരക്ഷാസംവിധാനങ്ങളില്ല

ഏനാത്ത് അപകടം ആവർത്തിച്ചിട്ടും സുരക്ഷാസംവിധാനങ്ങളില്ല

M
MathrubhumiSource Link
ഏനാത്ത് : എം.സി. റോഡിൽ ഏനാത്തിനും പുതുശ്ശേരിഭാഗത്തിനും ഇടയിൽ വാഹനാപകടം പതിവാണ്. കഴിഞ്ഞ ആറുമാസത്തിനിടെയുള്ള മിക്ക ആഴ്ചകളിലും വാഹനാപകടം ഉണ്ടായിട്ടുണ്ട്. ഏനാത്ത് പാലം മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ വിവിധ അപകടങ്ങളിലായി മൂന്ന് കാൽനടയാത്രക്കാർ വാഹനമിടിച്ച് മരിച്ചു. ചെറിയ പരിക്ക് പറ്റിയവരും, തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും ഒട്ടേറെയുണ്ട്. കുറച്ചുവർഷം മുൻപാണ് സുരക്ഷ ഇടനാഴി പദ്ധതിയുടെ ഭാഗമായി ഇവിടെ നവീകരണം നടത്തിയത്. പക്ഷേ അതുകൊണ്ട് കാര്യമായ സുരക്ഷ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഏനാത്ത് പാലം മുതൽ പെട്രോൾ പമ്പ് വരെ റോഡ് നേർരേഖ പോലെ കിടക്കുന്ന ഭാഗത്ത് അമിതവേഗമാണ് പ്രധാന പ്രശ്‌നം. ജർമൻ നിർമിത റിയൽ ടൈം സ്‌പീഡ് ഫീഡ് ബാക് സൈൻ എന്ന ഉപകരണം ഉപയോഗിച്ച് രണ്ടു വർഷം മുൻപ് ഇവിടെയൊക്കെ പരിശോധന നടത്തിയതാണ്. വാഹനത്തിന്റെ വേഗം അകലെ നിന്ന് ഡ്രൈവറെ ഓർമ്മപ്പെടുത്തുന്നതായിരുന്നു സംവിധാനം. തുടർന്ന് നടപടികൾ ഉണ്ടായില്ല. ഏനാത്ത് ഭാഗത്ത് എം.സി. റോഡിലെ വരകൾ പകുതിയും മാഞ്ഞ നിലയിലാണ്. മിസ്പാ ജങ്ഷനിൽ എം.സി. റോഡിൽനിന്ന് ടൗണിലേക്ക് കയറാൻ റോഡ് ഉള്ളയിടത്ത് സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ലൈറ്റും പ്രവർത്തിക്കുന്നില്ല. അടൂർ ഭാഗത്ത്‌ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഇവിടെ റോഡ് രണ്ടാകുന്നത് ശ്രദ്ധയിൽ പെടണമെന്നില്ല. ഈ ഭാഗത്തൊക്കെ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി അപകടകങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. To advertise here, Published: 02 Apr 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഏനാത്ത് അപകടം ആവർത്തിച്ചിട്ടും സുരക്ഷാസംവിധാനങ്ങളില്ല — Mat… | Boolokam