ഏരൂരിലും കുളത്തൂപ്പുഴയിലും കേന്ദ്രസേനയുടെ റൂട്ട് മാർച്ച്

ഏരൂരിലും കുളത്തൂപ്പുഴയിലും കേന്ദ്രസേനയുടെ റൂട്ട് മാർച്ച്

M
MathrubhumiSource Link
അഞ്ചൽ :നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷാമുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏരൂരിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി. പൊതുജനങ്ങളിൽ സുരക്ഷിതത്വബോധം വളർത്തുന്നതിനും തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുമാണ് റൂട്ട് മാർച്ച് നടത്തിയത്. To advertise here, വൈകീട്ട് അഞ്ചിന്‌ ഏരൂർ പോലീസ് സ്റ്റേഷനു മുന്നിൽനിന്ന്‌ ആരംഭിച്ച മാർച്ച് പത്തടിയിൽ സമാപിച്ചു. കേന്ദ്രസേനാംഗങ്ങളും കേരള പോലീസും ഉൾപ്പെടെ 78 പേർ മാർച്ചിൽ അണിനിരന്നു. തിരഞ്ഞെടുപ്പുസുരക്ഷയുടെ ഭാഗമായി കൊല്ലം സിറ്റി, റൂറൽ പരിധിയിൽ നടക്കുന്ന റൂട്ട് മാർച്ചുകളുടെ തുടർച്ചയായാണ് ഏരൂരിലും സംഘടിപ്പിച്ചത്. വരുംദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനരീതിയിലുള്ള സുരക്ഷാപരിശോധനകളും ഫ്ലാഗ് മാർച്ചുകളും തുടരുമെന്ന് അധികൃതർ പറഞ്ഞു. കുളത്തൂപ്പുഴയിൽ :നിയമസഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി കുളത്തൂപ്പുഴയിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി. സമാധാനപരമായി തിരഞ്ഞടുപ്പുപ്രക്രിയ പൂർത്തിയാക്കുന്നതിനും പൊതുജനങ്ങളിൽ കൂടുതൽ സുരക്ഷിതത്വബോധം വളർത്തുന്നതിനുമാണ് കഴിഞ്ഞദിവസം വൈകീട്ട് കുളത്തൂപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തിയത്. കുളത്തൂപ്പുഴ എസ്.എച്ച്.ഒ. വി. അജേഷ്, എസ്.ഐ.മാരായ സൂരജ് സ്റ്റീഫൻ, ഗണേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. കുളത്തൂപ്പുഴ ഗവ. യു.പി.സ്കൂൾ കവല, കെ.എസ്.ആർ.ടി.സി., സെൻട്രൽ ജങ്ഷൻ, ജുമാമസ്ജിദ് റോഡ്‌, കൈതക്കാട് ഇന്ധന പമ്പ്, മാർക്കറ്റ് കവല എന്നിവിടങ്ങളിലൂടെ പോലീസ് സ്റ്റേഷനിൽ സമാപിച്ചു. റൂട്ട് മാർച്ചിൽ ഒഡിഷ റിസർവ് പോലീസ് ബറ്റാലിയനിൽനിന്ന്‌ എത്തിയ 52 പേർക്കൊപ്പം കുളത്തൂപ്പുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. Published: 02 Apr 2026, 01:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!