വടക്കടത്തുകാവ് : ചൂട് കടുത്തതോടെ ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ മുരുകൻ കുന്ന് കടുത്ത ജലക്ഷാമത്തിലേക്ക്. ഇവിടേക്ക് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം നടക്കുന്നില്ല. കൂടാതെ എറത്ത് ഗ്രാമപ്പഞ്ചായത്ത് വേനൽക്കാലത്ത് പതിവായി വാഹനങ്ങളിൽ എത്തിച്ചുനൽകിയിരുന്ന കുടിവെള്ള വിതരണവും തുടങ്ങിയില്ല. ഈ സാഹചര്യത്തിൽ സ്വന്തമായി പണം മുടക്കി ഏറത്ത് ഗ്രാമപ്പഞ്ചായത്തംഗം മുരുകൻ കുന്ന് ഭാഗത്തെ ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചുനൽകി. ജെ. ശൈലേന്ദ്രനാഥാണ് വാഹനത്തിൽ വെള്ളം തന്റെ വാർഡായ മുരുകൻ കുന്നിലെ ആവശ്യക്കാർക്ക് എത്തിച്ചുനൽകിയത്. ഞായറാഴ്ച രണ്ടായിരത്തിന്‍റെയും എഴുന്നൂറ്റി അൻപതിന്റെയും ടാങ്കുകളിൽ ഒൻപതുതവണയാണ് വെള്ളം എത്തിച്ചു നൽകിയത്. രാവിലെ തുടങ്ങിയ വെള്ളം വിതരണം വൈകീട്ടാണ് അവസാനിച്ചത്. To advertise here, മുരുകൻകുന്നിനെ കൂടാതെ പുലിമല, പുതിശ്ശേരി ഭാരം, കന്നിമല, അന്തിച്ചിറ, നെടുംകുന്ന് മല എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ ഭാഗത്തെ കിണറുകൾ പലതും വറ്റി തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒന്നുംതന്നെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണവും കൃത്യമായി നടക്കുന്നില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായി നിൽക്കുന്ന സമയത്തും ജലജീവൻ പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണം നടത്താനുള്ള ടാങ്കുകളുടെ നിർമ്മാണം എങ്ങും തുടങ്ങിയില്ല. ഏറത്ത് പഞ്ചായത്തിൽ പദ്ധതിക്കായി ടാങ്ക് പണിയാൻ കന്നിമല, മുരുകൻകുന്ന് ഭാഗങ്ങളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എറത്ത് ഗ്രാമപ്പഞ്ചായത്ത് വേനൽക്കാലത്ത് പതിവായി വാഹനങ്ങളിൽ എത്തിച്ചുനൽകിയിരുന്ന കുടിവെള്ള വിതരണത്തിന് ആവശ്യമായ ടെൻഡർ വിളിച്ചിട്ടുണ്ട്. ആദ്യതവണ ടെൻഡർ വിളിച്ചപ്പോൾ ആരും എടുത്തില്ലെന്നും ഏറത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകൻ പറഞ്ഞു. Published: 16 Mar 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഏറത്ത് സ്വന്തം പണം മുടക്കി കുടിവെള്ളം നൽകി പഞ്ചായത്തംഗം
M
MathrubhumiSource Link
about 2 months ago