റോഡിനുനടുവിൽ തൂൺ To advertise here, ഏറ്റുമാനൂർ : അമൃത ഭാരത്പദ്ധതിയിൽപ്പെടുത്തി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിർമിച്ച കവാടം വിവാദമാകുന്നു. തൂണ് റോഡിന് നടുവിൽ ആയതിനാൽ കാറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതുവഴികടക്കാൻ പറ്റില്ല.റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം അംഗപരിമിതർക്ക് മുൻഗണന നൽകുന്നവയാണെന്നും അവരുടെ വാഹനങ്ങൾ കടന്നുപോകാനാണ് ഇൗ തൂണിന് ശേഷമുള്ള ചെറിയ ഇടമെന്നുമാണ് റെയിൽവേ പറയുന്നത്. ബൈക്കുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് പോകാം എന്നും പറയുന്നു. എന്നാൽ, കവാട നിർമാണത്തിൽ സംഭവിച്ച പാളിച്ചയാണിതെന്നാണ് വിമർശനം. റെയിൽവേയും കരാറുകാരും പറയുന്നത് ശരിയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. Published: 04 May 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടം ‘എയറിലായി’
M
MathrubhumiSource Link
about 3 hours ago
