പീരുമേട് : ഏലപ്പാറ ലോഡ്ജ് മുറിയിലെ കൊലപാതകത്തിൽ ഒളിവിൽ പോയ ഇതര സംസ്ഥാനക്കാരനെ പീരുമേട് പോലീസ് മണിക്കുറുകൾക്കുള്ളിൽ പിടികൂടി. കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫിനെ (45) കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ വെസ്റ്റ് ബംഗാൾ നാദിയ സ്വദേശി സൈഫുദീൻ മണ്ഡലിനെയാണ് (33) കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മണിക്കൂറുകൾക്കുള്ളിൽ പീരുമേട് പോലീസ് പിടികൂടിയത്. To advertise here, ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലിൽ കഴിഞ്ഞ ഒരാഴ്ചയായി മനു ജോസഫും സൈഫുദീനും ജോലി ചെയ്തുവരുകയായിരുന്നു. ഇരുവരും ഏലപ്പാറയിലുള്ള ശിവദാസന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു താമസം. മനു ജോസഫിനെ വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പീരുമേട് സി.ഐ. ഗോപി ചന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരനെ സംഭവ സമയംമുതൽ കാണാതായത് സംശയത്തിന്റെ ആക്കം കൂട്ടി. കൊല്ലപ്പെട്ടയാളുടെയോ ഒപ്പമുണ്ടായിരുന്ന ആളുടെയോ വിവരങ്ങൾ മുറിയിൽനിന്നോ ഇവർ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നോ പോലീസിന് ലഭിച്ചിരുന്നില്ല. പീരുമേട് ഡിവൈ.എസ്.പി. സാജു വർഗീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി സൈഫുദീൻ മണ്ഡലാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോട്ടയം ഭാഗത്തുവെച്ച് ഫോൺ ഓഫായതായി കണ്ടെത്തി. ഏലപ്പാറയിൽനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ കോട്ടയത്തേക്ക് അയച്ചു. പ്രതി നാട്ടിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ പീരുമേട് എസ്.ഐ. വി. വിനോദ് കോട്ടയത്തേക്ക് തിരിച്ചിരുന്നു. കോട്ടയം ജില്ലാ പോലീസിന്റെ പ്രത്യേക സംഘത്തിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് സൈഫുദീൻ മണ്ഡലിനെ പിടികൂടുകയായിരുന്നു. Published: 28 Mar 2026, 01:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഏലപ്പാറ കൊലപാതകം: പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കകം
M
MathrubhumiSource Link
about 1 month ago