ഐപിഎല്ലിനിടെ സ്‌ക്രീനിൽ തെളിഞ്ഞ ആ സുന്ദരിയെ കണ്ടെത്തി ആരാധകർ; പഞ്ചാബ് താരത്തിന്റെ കാമുകിയോ?

ഐപിഎല്ലിനിടെ സ്‌ക്രീനിൽ തെളിഞ്ഞ ആ സുന്ദരിയെ കണ്ടെത്തി ആരാധകർ; പഞ്ചാബ് താരത്തിന്റെ കാമുകിയോ?

M
MathrubhumiSource Link
ഐ പിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിൽ നടന്ന മത്സരത്തിനിടെ സ്‌ക്രീനിൽ കാണിച്ച സുന്ദരിയെ തേടി സോഷ്യൽ മീഡിയ. ക്യാമറ കാണികൾക്കിടയിലേക്ക് തിരിഞ്ഞപ്പോഴാണ് പഞ്ചാബിന് പിന്തുണയുമായി ഗാലറിയിലെത്തിയ ഈ യുവതിയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നിമിഷനേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തു. To advertise here, തെന്നിന്ത്യൻ നടി കശ്മീര പർദേശിയാണ് ആ യുവതിയെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതു മാത്രമല്ല, പഞ്ചാബ് താരം നേഹൽ വധേരയുടെ കാമുകിയാണ് ഇവരെന്നും പോസ്റ്റുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔഗ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. മുംബൈയിൽ ജനിച്ച കശ്മീര തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. 2018-ൽ നർത്തനശാല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തൊട്ടുപിന്നാലെ 'സിവപ്പ് മഞ്ഞൾ പച്ചൈ' എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. 'ദി ഫ്രീൻലാൻസർ' എന്ന ഹിന്ദി വെബ് സീരീസിന്റേയും ഭാഗമായി. Content Highlights: Viral identification of actor Kashmira Pardeshi at the 2026 IPL match., Clarification on the unconfirmed relationship rumors with Nehal Wadhera Published: 06 Apr 2026, 08:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐപിഎല്ലിനിടെ സ്‌ക്രീനിൽ തെളിഞ്ഞ ആ സുന്ദരിയെ കണ്ടെത്തി ആരാധക… | Boolokam