ഐപിഎല്ലിൽ റെക്കോഡ് തൂക്കി വൈഭവ്; പതിവുപോലെ കാർട്ടൂൺ കണ്ടാണ് കളിക്കാനിറങ്ങിയതെന്ന് താരം

ഐപിഎല്ലിൽ റെക്കോഡ് തൂക്കി വൈഭവ്; പതിവുപോലെ കാർട്ടൂൺ കണ്ടാണ് കളിക്കാനിറങ്ങിയതെന്ന് താരം

ന്യൂഡൽഹി: ഐപിഎല്ലിൽ മിന്നും ഫോമിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. ഏഴുമത്സരങ്ങളിൽ നിന്നായി 254 റൺസാണ് താരത്തിന്റെ സമ്പാദ്യം. റൺവേട്ടക്കാരിൽ മുൻനിരയിൽ തന്നെ പതിനഞ്ചുകാരൻ നിലയുറപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ലഖ്‌നൗവിനെതിരായ മത്സരത്തിൽ പുതിയൊരു റെക്കോഡും താരം സ്വന്തമാക്കി. ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. 500 റൺസ് നേടുന്ന പ്രായം കുറഞ്ഞ താരവും മറ്റാരുമല്ല. To advertise here, ലഖ്‌നൗവിനെതിരേ വെറും എട്ടുറൺസ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാൽ ഐപിഎല്ലിലെ വൈഭവിന്റെ ആകെ സമ്പാദ്യം 500 റൺസ് മറികടന്നു. അതോടെ റെക്കോഡ് ബുക്കിലും വൈഭവ് ഇടംപിടിച്ചു. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ അതിവേഗം 500 റൺസ് തികയ്ക്കുന്ന താരമായി വൈഭവ് മാറി. 227 പന്തിൽ നിന്നാണ് വൈഭവിന്റെ നേട്ടം. ഓസീസ് താരം ഗ്ലെൻ മാക്‌സ് വെല്ലിനെയാണ് താരം മറികടന്നത്. 260 പന്തിൽ നിന്നാണ് ഓസീസ് താരം ഈ നേട്ടത്തിലെത്തിയിരുന്നത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 15 വർഷവും 26 ദിവസവുമാണ് വൈഭവിന്റെ പ്രായം. പൃഥ്വി ഷായുടെ റെക്കോഡാണ് മറികടന്നത്. ഐപിഎല്ലിൽ 500 റൺസ് തികയ്ക്കുമ്പോൾ 19 വർഷവും 164 ദിവസവുമായിരുന്നു ഷായുടെ പ്രായം. മലയാളി താരം സഞ്ജു സാംസണാണ് പട്ടികയിൽ മൂന്നാമത്. 19 വർഷവും 195 ദിവസവുമാണ് 500 റൺസിലെത്തുമ്പോൾ സഞ്ജുവിന്റെ പ്രായം. അതേസമയം ലഖ്‌നൗവിനെതിരേ കളത്തിലിറങ്ങും മുൻപ് കാർട്ടൂൺ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലും വൈഭവ് നടത്തി. മത്സരത്തിന് മുൻപ് പതിവുപോലെ കാർട്ടൂൺ കണ്ടിരുന്നു. അത് എന്റെ ശീലമാണ്. എന്നാൽ ശ്രദ്ധ എല്ലായിപ്പോഴും മത്സരത്തിലാണ്. വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച രീതിയിൽ കളിക്കാനാണ് ശ്രമമെന്നും കൗമാരതാരം മത്സരശേഷം പറഞ്ഞു. Content Highlights: Vaibhav Suryavanshi scored 500 IPL runs in just 227 balls, breaking Glenn Maxwell's record., He achieved this milestone at the age of 15 years and 26 days, becoming the youngest to do so., Surpassed previous record holder Prithvi Shaw and third-placed Sanju Samson., Maintains a consistent form with 254 runs in 7 matches. Published: 23 Apr 2026, 05:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐപിഎല്ലിൽ റെക്കോഡ് തൂക്കി വൈഭവ്; പതിവുപോലെ കാർട്ടൂൺ കണ്ടാണ്… | Boolokam