വിതുര : ഐസർ കാമ്പസിൽനിന്നുള്ള മലിനജലം മഴയുടെ മറവിൽ വീണ്ടും സമീപത്തെ പുരയിടത്തിലേക്കും കൈത്തോടിലേക്കും ഒഴുക്കിവിടുന്നതായി പരാതി. ജനവാസകേന്ദ്രങ്ങളിലേക്കൊഴുകുന്ന മക്കി തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായാണ് സമീപവാസികൾ ആരോപിക്കുന്നത്. പഞ്ചായത്തും മലിനീകരണനിയന്ത്രണ ബോർഡും നൽകിയ നിർദേശങ്ങൾ പാലിക്കാതെയാണ് ഈ പ്രവൃത്തിയെന്ന് അവർ പറയുന്നു. To advertise here, അനേകം കുടിവെള്ളപദ്ധതികൾ സ്ഥാപിച്ചിട്ടുള്ള വാമനപുരം ആറ്റിലേക്കാണ് മക്കി തോട് ഒഴുകിയെത്തുന്നത്. വേനൽ രൂക്ഷമായതോടെ കുളിക്കാനും തുണിയലക്കാനും നിരവധി പേരാണ് ഈ ജലസ്രോതസ്സിനെ ആശ്രയിക്കുന്നത്. ശക്തമായ മഴ പെയ്ത കഴിഞ്ഞ ദിവസങ്ങളിലാണ് കാമ്പസിൽനിന്നുള്ള മലിനജലം മഴവെള്ളത്തിനൊപ്പം തോടിലും പുരയിടത്തിലും ഒഴുകിയത്. ഒഴുകിയെത്തിയ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. മലിനജലം ഒഴുക്കിവിടുന്നതിനെതിരെ മുൻ പഞ്ചായത്തംഗം ജി. ഗിരീഷ് കുമാർ ജലജീവൻ മിഷന് ഉൾപ്പെടെ പരാതി നൽകിയിരുന്നു. പരാതികളെത്തുടർന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പലതവണ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. Published: 04 May 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഐസറിലെ മാലിന്യം വീണ്ടും പുറത്തൊഴുക്കുന്നതായി പരാതി
M
MathrubhumiSource Link
about 4 hours ago
