ഐസ് മാരത്തോൺ! ലോകത്തിലെ ഏറ്റവും കഠിനമായ മഞ്ഞുമത്സരം

ഐസ് മാരത്തോൺ! ലോകത്തിലെ ഏറ്റവും കഠിനമായ മഞ്ഞുമത്സരം

M
MathrubhumiSource Link
മാരത്തോൺ എന്ന ദീർഘദൂര ഓട്ടമത്സരത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടാകും. എന്നാൽ പോളാർ സർക്കിൾ മാരത്തോൺ എന്ന് കേട്ടിട്ടുണ്ടോ? ഗ്രീൻലാൻഡിലെ മഞ്ഞു മൂടിക്കിടക്കുന്ന ആർട്ടിക് പോളാർ സർക്കിൾ എന്ന പ്രദേശത്ത് നടക്കാറുള്ള ദീർഘദൂര ഓട്ടമത്സരമാണിത്. എല്ലാ വർഷവും ഒക്ടോബർ മാസത്തിലാണ് ഈ ഓട്ടമത്സരം നടക്കുക. To advertise here, ഈ സമയത്ത് അവിടുത്തെ താപനില എത്രയാണെന്നോ? മൈനസ് 15ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ! തീർന്നില്ല; ഈ കൊടും തണുപ്പിൽ ഐസ്‌കട്ടകൾ നിറഞ്ഞ പ്രദേശങ്ങളും, മസ്‌ക് ഓക്സൺ, റെയ്ൻഡീർ എന്നീ വന്യമൃഗങ്ങൾ താമസിക്കുന്ന കുന്നിൻ ചരിവുകളും താണ്ടി വേണം ഫിനിഷിങ് പോയിന്റിലെത്താൻ. ഓട്ടത്തിനിടയിൽ മഞ്ഞുപാളികൾക്കിടയിലുള്ള വിള്ളലുകളിൽ വീഴാനുള്ള സാധ്യതയും ചെറുതല്ല. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും അപകടമേറിയ മാരത്തോൺ മത്സരത്തിൽ ഒന്നാണിത്! ഹിമാലയത്തിൽ നടക്കുന്ന ലഡാക്ക് മാരത്തോൺ (ഓക്‌സിജൻ കുറവായതിനാൽ), അന്റാർട്ടിക്കയിലെ അന്റാർട്ടിക് ഐസ് മാരത്തോൺ എന്നിവയും ഇതിനോട് കടുത്ത മത്സരം കാഴ്ചവെക്കുന്നവയാണ്. എങ്കിലും, ഗ്രീൻലാൻഡിലെ ഈ മത്സരം ലോകത്തിലെ ഏറ്റവും കഠിനമായ പത്ത് മാരത്തോണുകളിൽ ഒന്നായി എപ്പോഴും എണ്ണപ്പെടുന്നു. Content Highlights: The Polar Circle Marathon takes place annually in Greenland's Arctic region Published: 02 Apr 2026, 02:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐസ് മാരത്തോൺ! ലോകത്തിലെ ഏറ്റവും കഠിനമായ മഞ്ഞുമത്സരം — Mathr… | Boolokam