ഐ.എസ്.സി കേരള വിഭാഗം സുവർണ്ണ ജൂബിലി ആഘോഷം; മസ്കറ്റിൽ വിഷു-ഈസ്റ്റർ-ഈദ് സംഗമം സംഘടിപ്പിച്ചു

ഐ.എസ്.സി കേരള വിഭാഗം സുവർണ്ണ ജൂബിലി ആഘോഷം; മസ്കറ്റിൽ വിഷു-ഈസ്റ്റർ-ഈദ് സംഗമം സംഘടിപ്പിച്ചു

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് (ISC) കേരള വിഭാഗം രൂപീകൃതമായതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ദാർസൈറ്റിലെ ജെ.എം.ടി (JMT) ഹാളിൽ നടന്ന ചടങ്ങിൽ കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അദ്ധ്യക്ഷത വഹിച്ചു. ഒമാനിൽ ഒത്തൊരുമയുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് കേരള വിഭാഗമാണെന്നും, അതിലൂടെ ഉയർത്തിപ്പിടിച്ച സാഹോദര്യവും കരുണയും മാതൃകാപരമാണെന്നും അദ്ദേഹം തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. To advertise here, ഒമാനിലെ പ്രശസ്ത എഴുത്തുകാരി അമ്മുവള്ളിക്കാട്ട് പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ലോകം മുഴുവൻ അശാന്തിയുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ത്യാഗത്തിന്റെയും സമൃദ്ധിയുടെയും ഉയിർപ്പിന്റെയും അടയാളങ്ങളായ മൂന്ന് ആഘോഷങ്ങൾ ഒരുമിച്ച് നടത്തുന്നത് മാനവരാശിക്ക് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ഇത്തരം ഒരുമയുടെ ആഘോഷങ്ങളാണ് ഏതൊരു പ്രതിസന്ധിയെയും നേരിടാൻ കരുത്ത് പകരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത്, കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരള വിഭാഗം കോ-കൺവീനർ ജഗദീഷ് കീരി, മലയാളം മിഷൻ ഒമാൻ ജനറൽ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഒമാനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള വിഭാഗത്തിന്റെ സജീവ പ്രവർത്തക സോന ശശിക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരമർപ്പിച്ചു. മുജീബ് മജീദ് സ്വാഗതവും ട്രെഷറർ സുനീത് തേക്കേടാവാൻ നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ ശ്രീവിദ്യ രവീന്ദ്രൻ അവതാരകയായിരുന്നു. തുടർന്ന് കേരള വിഭാഗത്തിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗോൾഡൻ സ്റ്റാർ ഇവെന്റ്സ് അവതരിപ്പിച്ച ലൈവ് ഗാനമേളയും ആഘോഷങ്ങൾക്ക് പൊലിമയേകി. Published: 19 Apr 2026, 12:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ.എസ്.സി കേരള വിഭാഗം സുവർണ്ണ ജൂബിലി ആഘോഷം; മസ്കറ്റിൽ വിഷു-ഈ… | Boolokam