കാസർകോട് : ഐ.എ.പി. കാസർകോട് ശാഖ ശിശുരോഗ വിദഗ്ധർക്കായി ദേശീയ ശില്പശാല നടത്തി. സി.ഐ.എ.പി. എക്സിക്യൂട്ടീവ് ബോർഡ് അംഗം ഡോ. ജോണി സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. മുതിർന്ന ശിശുരോഗ വിദഗ്ധൻ ഡോ. ബി. നാരായണ നായ്ക്കിനെ ആദരിച്ചു. ഡോ. ടി. നിത്യ, ഡോ. അമരേഷ് പാട്ടീൽ, ഡോ. നന്ദിനി മുന്ദ്കൂർ, ഡോ. നന്ദിനി എന്നിവർ ക്ലാസുകളെടുത്തു. To advertise here, ഐ.എ.പി. കാസർകോട് പ്രസിഡന്റ് ഡോ. മഹിൻ പി. അബ്ദുള്ള, ഡോ. ഉദയ് ശ്രീനിവാസ്, ഡോ. കെ.കെ. യതീശൻ, ഡോ. എസ്.വി.ആർ. ശർമ, ഡോ. മുസ്തഫ, ഡോ. റാഫി അഹമ്മദ് എന്നിവർ സംസാരിച്ചു. ശിശുരോഗ വിദഗ്ധർ, ഫിസിഷ്യൻമാർ, ജനറൽ പ്രാക്ടീഷണർമാർ എന്നിവരും മംഗളൂരുവിൽനിന്നുള്ള പീഡിയാട്രിക്‌സ് പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികളും പങ്കെടുത്തു. Published: 01 Apr 2026, 03:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
