20 ഫോണുകൾ കണ്ടെത്തി; നാലുപേർ അറസ്റ്റിൽ To advertise here, ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ.പി.എൽ. മത്സരത്തിനിടെ മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘത്തെയാണ് ചൊവ്വാഴ്ച കബൺ പാർക്ക് പോലീസ് അറസ്റ്റുചെയ്ത്. അറസ്റ്റിലായവർ കർണാടകയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും കവർച്ചയ്ക്കു പിന്നിൽ ഈ സംഘമാണെന്നും പോലീസ് അറിയിച്ചു. ആസൂത്രിതമായണ് കവർച്ച നടന്നത്. കവർച്ചയ്ക്കുപിന്നിൽ കൂടുതൽ സംഘങ്ങളുണ്ട്. മറ്റുപ്രതികളെ പിടികൂടാൻ കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായി അന്വേഷിച്ച് വരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 29-ഫോണുകളാണ് ആകെ കവർന്നത്. ഇതിൽ 18 ലക്ഷം രൂപയോളം വിലവരുന്ന 21-ഓളം ഫോണുകൾ പോലീസ് കണ്ടെടുത്തു. മത്സരം കഴിഞ്ഞ് സ്റ്റേഡിയത്തിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ രണ്ട്, മൂന്ന് ഗേറ്റുകളിലെ തിരക്കിനിടയിൽപ്പെട്ടവരുടെ ഫോണുകളാണ് നഷ്ടപ്പെട്ടത്. കവർച്ചാ സംഘത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. Published: 01 Apr 2026, 12:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഐ.പി.എൽ. മത്സരത്തിനിടെ മൊബൈൽ ഫോൺ കവർച്ച; പിന്നിൽ സംസ്ഥാനാന്തര സംഘം
M
MathrubhumiSource Link
about 1 month ago