ഐ.സി.എഫ്. കൈരളി വനിതാദിനാഘോഷവും ഇഫ്താർ സംഗമവും

ഐ.സി.എഫ്. കൈരളി വനിതാദിനാഘോഷവും ഇഫ്താർ സംഗമവും

M
MathrubhumiSource Link
ചെന്നൈ : ഐ.സി.എഫ്. കൈരളി അസോസിയേഷൻ വനിതാദിനാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. റെയിൽവേ ഹോസ്പിറ്റൽ സീനിയർ ഡി.എം.ഒ. ഡോ. എസ്. സിൽമ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മഹേഷ് സി. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജി. ശ്രീവത്സൻ അധ്യക്ഷനായി. To advertise here, ചെയർമാൻ എൻ. ജഗന്നിവാസൻ ആശംസ നേർന്നു. ‘സ്ത്രീകളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ മെന്റൽ ഹെൽത്ത് കൗൺസിലർ ആൽബിൻ ദേവസ്യ ക്ലാസെടുത്തു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കൊച്ചുറാണി ജോഷി, അർച്ചന എസ്.കെ., രമ്യാദാസ് എന്നിവരെ ആദരിച്ചു. കൺവീനർ ശ്രീജാ ആനന്ദ്, ആർ. രജനി, സംഗീത കെ.ബി. എന്നിവർ ചടങ്ങിനു നേതൃത്വംനൽകി. തുടർന്നു നടന്ന ഇഫ്താർ വിരുന്നിൽ ചെന്നൈ പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥാപക ട്രസ്റ്റി പി.ടി. അലി മുഖ്യാതിഥിയായി. ഷബീബ്, സജിത് കൃഷ്ണൻ, മനു പൗലോസ്, പ്രശോഭ് പ്രണവം, കെ. വിഷ്ണു, സി.പി. രജീഷ്, ഉണ്ണികൃഷ്ണൻ, കെ.എസ്. കണ്ണൻ, അരവിന്ദ്, ടി.ആർ. ശരത്, വി. റിജേഷ്, പി.എം. സരീഷ്, പ്രശോഭ്, എ. രാജേഷ്, വി.ജി. അജിത, അനസ്, രൺദീപ് എന്നിവർ നേതൃത്വംനൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ.സി.എഫ്. കൈരളി വനിതാദിനാഘോഷവും ഇഫ്താർ സംഗമവും — Mathrubhum… | Boolokam