പ്രതിഫലമടക്കം മുടങ്ങി To advertise here, ചേർത്തല : വിഷുവിന്റെ പരിഗണനപോലും നൽകാതെ പ്രതിമാസ ഓണറേറിയമടക്കം അനുവദിക്കാത്തതിനെതിരേ അങ്കണവാടി ജീവനക്കാരുടെ മിന്നൽ പ്രതിഷേധം. ചേർത്തലയിലുള്ള എ.സി.ഡി.എസ്. കഞ്ഞിക്കുഴി അഡീഷണൽ പ്രോജക്ട് ഓഫീസിനു മുന്നിലാണ് ചേർത്തല നഗരസഭ, ചേർത്തല തെക്ക്, കടക്കരപ്പള്ളി മേഖലകളിലെ അങ്കണവാടി ജീവനക്കാർ പ്രതിഷേധിച്ചത്. രണ്ടുമാസമായി പ്രതിമാസ ഓണറേറിയം നൽകുന്നില്ലെന്നാണ് ജീവനക്കാരുടെ വിമർശനം. അങ്കണവാടിപ്രവർത്തനങ്ങളെ ബാധിക്കാതെയാണ് ജീവനക്കാർ പ്രതിഷേധത്തിനെത്തിയത്. ഇതിനൊപ്പം ഓരോ മാസവും ചെലവിടുന്ന പച്ചക്കറി, ഗ്യാസ്, കെട്ടിടവാടക തുടങ്ങിയവയും ലഭിക്കാത്തതിനാൽ ജീവനക്കാർ കടക്കെണിയിലാണെന്ന് നേതൃത്വം നൽകിയ ചേർത്തല തെക്കിലെ പ്രോജക്ട് ലീഡർ വി.പി. ലളിതാംബികാ നടേശൻ പറഞ്ഞു. മറ്റെല്ലായിടത്തും ആനുകൂല്യവിതരണം കൃത്യമായി നടക്കുമ്പോൾ ഇവിടെ മാത്രമാണ് കൃത്യമായി വിതരണം നടക്കാത്തതെന്നാണു പരാതി. എല്ലാ മാസവും അഞ്ചിനു മുൻപ് പ്രതിഫലമടക്കം നൽകണമെന്നാണ് ആവശ്യം. ഇതിൽ അടിയന്തര പരിഹാരമില്ലാത്തപക്ഷം സംഘടനകളുടെ പിന്തുണയിലടക്കം സമരം ശക്തമാക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പു നൽകി. ഇതുകാട്ടി എം.എൽ.എ.യ്ക്കും കളക്ടർക്കും പരാതിയും നൽകിയിട്ടുണ്ട്. Published: 17 Apr 2026, 02:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഐ.സി.ഡി.എസ്. ഓഫീസിനു മുന്നിൽ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം
M
MathrubhumiSource Link
23 days ago