ഒടുവിൽ വിക്രം- ഗൗതം മേനോൻ ചിത്രം ‘ധ്രുവനക്ഷത്രം’ റിലീസിനൊരുങ്ങുന്നു; വാദം പൂർത്തിയായി, 24-ന് ഉത്തരവ്

ഒടുവിൽ വിക്രം- ഗൗതം മേനോൻ ചിത്രം ‘ധ്രുവനക്ഷത്രം’ റിലീസിനൊരുങ്ങുന്നു; വാദം പൂർത്തിയായി, 24-ന് ഉത്തരവ്

ചെന്നൈ: നിയമക്കുരുക്കിൽ അകപ്പെട്ട വിക്രം നായകനായ ആക്ഷൻ ത്രില്ലർ സിനിമ ‘ധ്രുവനക്ഷത്രം’ ഒടുവിൽ റിലീസിന്‌ ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി വാക്കാലുള്ള വാദംകേൾക്കൽ അവസാനിപ്പിച്ചു. ഇനി 24-ന് ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. To advertise here, ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ധ്രുവനക്ഷത്രം’ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നൂലാമാലകളിൽ കരുങ്ങി കുറേവർഷമായി റിലീസ് വൈകുകയായിരുന്നു. തങ്ങളുടെ കൈയിൽനിന്നു വാങ്ങിയ പണത്തിന്റെ കുടിശ്ശിക തീർക്കുന്നതുവരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് 2023-ൽ കെ. പുണ്യമൂർത്തി, കെ. പ്രേംകുമാർ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. 2017-ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കോവിഡ് മഹാമാരിയിൽ കുറച്ചുകാലം പ്രശ്നങ്ങൾ നേരിട്ടു. 2023-ൽ ചിത്രീകരണം പൂർത്തിയാകുമ്പോഴേക്കും ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. എന്നാൽ, പണമിടപാടു വിഷയത്തിൽ 2023-ൽ പുണ്യമൂർത്തിയും പ്രേംകുമാറും കോടതിയിലെത്തി. പലവട്ടം റിലീസ് തീയതി പ്രഖ്യാപിച്ചുവെങ്കിലും പുറത്തിറക്കാനായില്ല. ഐശ്വര്യ രാജേഷ്, വിനായകൻ, ഋതുവർമ, പാർഥിപൻ, സിമ്രാൻ, രാധിക ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. Content Highlights: Madras High Court concludes oral arguments regarding Dhruva Natchathiram release. Court verdict on the financial dispute case expected on the 24th. The film, directed by Gautham Vasudev Menon, has faced multiple delays since 2017. Key cast includes Vikram, Aishwarya Rajesh, Vinayakan, and Ritu Varma Published: 23 Apr 2026, 07:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒടുവിൽ വിക്രം- ഗൗതം മേനോൻ ചിത്രം ‘ധ്രുവനക്ഷത്രം’ റിലീസിനൊരു… | Boolokam