ഒത്തൊരുമയും ബുദ്ധിയുമുണ്ടെങ്കിൽ ഏത് മത്സരത്തിലും വിജയിക്കാമെന്ന ഉറുമ്പുകളുടെ കഥ വായിച്ചാലോ

ഒത്തൊരുമയും ബുദ്ധിയുമുണ്ടെങ്കിൽ ഏത് മത്സരത്തിലും വിജയിക്കാമെന്ന ഉറുമ്പുകളുടെ കഥ വായിച്ചാലോ

വലിയൊരു വീടിന്റെ മുറ്റത്ത് ഒരു പൂന്തോട്ടമുണ്ടായിരുന്നു. അവിടെ നിരവധി പ്രാണികൾ താമസിച്ചിരുന്നു. പൂമ്പാറ്റയും തേനീച്ചയും മിന്നാമിന്നിയും വണ്ടും തുമ്പിയും ചീവീടും തുടങ്ങി ഉറുമ്പുകൾവരെ അവിടെയുണ്ട്. To advertise here, ഇടയ്ക്കിടെ പ്രാണികൾ എല്ലാവരും ചേർന്ന് ബലൂൺ അഭ്യാസ മത്സരം നടത്താറുണ്ടായിരുന്നു. ആ വീട്ടിൽ എന്തെങ്കിലും ആഘോഷങ്ങൾ നടന്നതിന്റെ പിറ്റേന്നാണ് ഇവരുടെ മത്സരം. മനുഷ്യരുടെ ആഘോഷങ്ങളൊക്കെ കഴിയുമ്പോൾ രാത്രിയാവും. എല്ലാവരും ബലൂണും തോരണങ്ങളുമൊക്കെ ഉപേക്ഷിച്ച് ഉറങ്ങാൻപോകും. പിറ്റേന്ന് അവർ ഉണർന്ന് മുറ്റമെല്ലാം അടിച്ചുവാരാൻ എത്തുംമുൻപ് മത്സരം കഴിഞ്ഞിരിക്കണം. ഇത്തവണ അങ്ങനൊരു ദിവസം വന്നെത്തി. ബലൂൺ അഭ്യാസം വളരെ രസകരമാണ്. എല്ലാ പ്രാണികളും മത്സരത്തിൽ പങ്കെടുക്കണം. ബലൂൺ ഉപയോഗിച്ച് അവർക്ക് പറ്റുന്നതരത്തിലുള്ള അഭ്യാസങ്ങൾ കാണിക്കാം. ഏറ്റവും നന്നായി കാണിക്കുന്നവർക്കാണ് സമ്മാനം. പൂമ്പാറ്റകളും തേനീച്ചകളും തുമ്പികളും മിന്നാമിന്നികളുമൊക്കെ മത്സരത്തിൽ പങ്കെടുക്കും. അവർ ബലൂണിന്റെ ചരടിൽ കടിച്ചു പിടിച്ച് ആകാശത്തിൽ വട്ടംചുറ്റി വളഞ്ഞ് പുളഞ്ഞ് പായും. ആ കാഴ്ച കണ്ട് മറ്റുള്ളവർ അദ്ഭുതപ്പെടും. എല്ലാത്തവണയും പറക്കാൻകഴിവുള്ള പ്രാണികൾക്കാണ് സമ്മാനം ലഭിക്കുന്നത്. പറക്കാത്ത പാവം ഉറുമ്പുകൾ ഈ മത്സരത്തിൽ എന്നും പരാജയപ്പെടുകയാണ് പതിവ്. എന്നാൽ ഇത്തവണ തങ്ങൾക്ക് ജയിക്കണമെന്ന് ഉറുമ്പുകൾ തീരുമാനിച്ചു. ഉറുമ്പുകളുടെ നേതാവ് എല്ലാവരെയും വിളിച്ചുകൂട്ടി അതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു. അങ്ങനെ മത്സരം തുടങ്ങി. ഓരോ പ്രാണിസംഘങ്ങളും രംഗത്ത് വന്ന് ബലൂണുമായി പറക്കാ നും അഭ്യാസങ്ങൾ കാണിക്കാനും തുടങ്ങി. പൂമ്പാറ്റകൾ ബലൂണിന്റെ ചരടിൽ കടിച്ച് പൂന്തോട്ടമാകെ ചുറ്റി. പൂമ്പാറ്റകളുടെയും ബലൂണിന്റെയും നിറങ്ങൾ അന്തരീക്ഷത്തിൽ മായാജാലം തീർത്തു. മിന്നാമിന്നികൾ ബലൂണുമായി പറക്കുന്നതിനിടെ അവരുടെ പ്രകാശംകൂടി മിന്നിച്ച് മറ്റുള്ളവരെ ഞെട്ടിച്ചു. അങ്ങനെ ഉറുമ്പുകളുടെ ഊഴം വന്നെത്തി. അവർ വരിവരിയായി വരുന്നത് കണ്ട് മറ്റുള്ളവർ പതിയെ ചിരിച്ചു. ''ഹും, ഇവന്മാർ വന്നിട്ട് എന്ത് ചെയ്യാനാ. ചുമ്മാതെ സമയം കളയാൻ.'' തേനീച്ചകൾ തമ്മിൽ പിറുപിറുത്തു. എന്നാൽ ഉറുമ്പുകൾ അതൊന്നും ശ്രദ്ധിക്കാതെ ഓരോരുത്തരായി വന്ന് ബലൂണിന്റെ നീളൻ ചരടിൽ കടിച്ചുപിടിച്ചു. ചരട് തീർന്നപ്പോൾ അവസാനത്തെ ഉറുമ്പിന്റെ പിന്നിൽ അടുത്തയാൾ കടിച്ചുപിടിച്ചു. അങ്ങനെയങ്ങനെ ബലൂണിൽനിന്നുള്ള ഒരു വമ്പൻ ചരടുപോലെ ഉറുമ്പുകൾ പൂന്തോട്ടത്തിൽ നീണ്ടുകിടന്നു. ഒടുവിൽ നേതാവ് എല്ലാവരുടെയും മുകളിലൂടെ നടന്ന് ബലൂണിൽ കയറിയിരുന്നു. എന്നിട്ട് അവന് പറ്റുന്നത്രയും വലുപ്പത്തിൽ വായ തുറന്ന് തന്റെ എല്ലാ ശക്തിയുമെടുത്ത് പല്ലുകൊണ്ട് ബലൂണിൽ ഒറ്റക്കടി. ''പ്ഷ്യൂൂൂൂംംംംംംംംം......'' ബലൂണിൽ ഒരു തുള വീണു. അതിലൂടെ കാറ്റ് പോകുന്നതിന്റെ ശക്തിയിൽ ബലൂൺ ആകാശത്തേക്കുയർന്ന് മുകളിൽ വട്ടംകറങ്ങി. പെട്ടെന്ന് ഉറുമ്പുകളെല്ലാം പരസ്പരമുള്ള പിടിവിട്ട് അന്തരീക്ഷത്തിൽ പറന്നു. ആഹാ, ഇതുവരെ ആരും കാണാത്ത കാഴ്ചയായിരുന്നു അത് ! അന്തരീക്ഷത്തിൽ പറക്കുന്ന ഉറുമ്പുകൾ. കാണികൾ താഴെയിരുന്ന് കൈയടിച്ചു. അന്തംവിട്ട് തേനീച്ചകൾ വാപൊളിച്ചിരുന്നു. ഉറുമ്പുകൾ ആകാശത്ത് വട്ടംകറങ്ങി പതിയേ താഴെയുള്ള പുൽത്തകിടിയിൽ സുരക്ഷിതമായി ലാൻഡ്‌ചെയ്തു. എല്ലാവരും അവരെ അഭിനന്ദിച്ചു. ഒരിക്കലും വിജയിക്കില്ലെന്ന് കരുതിയ ഉറുമ്പുകൾ ഇതാ വിജയിച്ചിരിക്കുന്നു. ഇത്തവണ അവർക്കുതന്നെയായിരുന്നു സമ്മാനവും. Content Highlights: Highlights the power of strategic planning and teamwork over individual talent., Showcases how underdogs can achieve success through innovation Published: 17 Apr 2026, 10:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒത്തൊരുമയും ബുദ്ധിയുമുണ്ടെങ്കിൽ ഏത് മത്സരത്തിലും വിജയിക്കാമ… | Boolokam