ഒന്നരപ്പതിറ്റാണ്ടിന് ശേഷം മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പോസ്റ്റുമോർട്ടം

ഒന്നരപ്പതിറ്റാണ്ടിന് ശേഷം മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പോസ്റ്റുമോർട്ടം

M
MathrubhumiSource Link
മറയൂർ : കുടുംബാരോഗ്യകേന്ദ്രത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷം പോസ്റ്റുമോർട്ടം. കഴിഞ്ഞ ദിവസം മുങ്ങിമരിച്ച രണ്ടുകുട്ടികളുടെ പോസ്റ്റുമോർട്ടമാണ് നടന്നത്. കാന്തല്ലൂർ സ്വദേശികളായ സഞ്ജിത് (15), ബാലമുരുകൻ (15) എന്നിവരുടെ മൃതദേഹങ്ങളാണ് അടിമാലി താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യൻ പി.എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചത്. To advertise here, പതിനഞ്ച് വർഷം മുൻപാണ് ഈ ആശുപത്രിയിൽ അവസാന പോസ്റ്റുമോർട്ടം നടന്നത്. പിന്നീട് 86 കിലോമീറ്റർ അകലെ അടിമാലി താലൂക്ക് ആശുപത്രിയിലോ 120 കിലോമീറ്റർ അകലെയുള്ള ഇടുക്കി മെഡിക്കൽ കോളേജിലോ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കൊണ്ടുപോകേണ്ട ദുരിതത്തിലാണ് അഞ്ചുനാട് ജനത. ഇത് സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന ഗ്രാമവാസികൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ആംബുലൻസ് അടക്കമുള്ള ചെലവ് താങ്ങുവാൻ പല കുടുംബങ്ങൾക്കും കഴിഞ്ഞിരുന്നില്ല. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തികരിച്ചു മടങ്ങിയെത്തണമെങ്കിൽ ഒന്നിലധികം ദിവസം എടുക്കും. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നപ്പോൾ അന്നുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ മേലധികാരികളുടെ അനുവാദത്തോടെ മറയൂരിലെ ആശുപത്രിയിൽവെച്ചോ, ഉൾപ്രദേശമാണെങ്കിൽ അവിടെവെച്ചോ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. വിവാദ കേസുകളോ, കൊലപാതകമോ ആണെങ്കിൽ മാത്രം കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയാൽ മതിയായിരുന്നു. പിന്നീട് സാമൂഹ്യാരോഗ്യകേന്ദ്രമായും കുടുംബാരോഗ്യകേന്ദ്രമായും ഉയർത്തിയപ്പോൾ ഇവിടെ പോസ്റ്റുമോർട്ടം ചെയ്യുന്നത് നിർത്തലാക്കി. Published: 16 Mar 2026, 02:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒന്നരപ്പതിറ്റാണ്ടിന് ശേഷം മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പോ… | Boolokam