ഒന്നരലക്ഷം രൂപയുടെ പുതുവസ്ത്രങ്ങൾ നൽകി എം.ഇ.എസ്. കോളേജ് വിദ്യാർഥികൾ

ഒന്നരലക്ഷം രൂപയുടെ പുതുവസ്ത്രങ്ങൾ നൽകി എം.ഇ.എസ്. കോളേജ് വിദ്യാർഥികൾ

M
MathrubhumiSource Link
കൂത്തുപറമ്പ് : വേറിട്ട റംസാൻ റിലീഫ് പ്രവർത്തനവുമായി കൂത്തുപറമ്പ് എം.ഇ.എസ്. കോളേജ് വിദ്യാർഥികൾ. അനാഥരും നിർധനരുമായ കുട്ടികൾക്ക് പെരുന്നാളിന് പുതുവസ്ത്രങ്ങളാണ് നൽകിയത്. To advertise here, 'അവരുടെ മുഖത്തും പുഞ്ചിരി വിരിയട്ടെ' പദ്ധതിയുടെ ഭാഗമായി ഒന്നര ലക്ഷം രൂപയുടെ പുതുവസ്ത്രങ്ങളാണ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ, എൻ.എസ്.എസ്. യൂണിറ്റ്, എം.ഇ.എസ്. യൂത്ത് വിങ് യൂണിറ്റ് എന്നിവ ചേർന്ന് വിതരണം ചെയ്യുന്നതെന്ന് കോഡിനേറ്റർ മുഹമ്മദ് റൗഫ് പറഞ്ഞു. വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തിലെ കുട്ടികളെ കണ്ടെത്തി കൂപ്പണുകൾ നൽകും. കൂപ്പണുകളുമായി കുട്ടികൾക്ക് തിരഞ്ഞെടുത്ത വസ്ത്രശാലകളിൽനിന്ന് ഇഷ്ടമുള്ള വസ്ത്രം വാങ്ങാം. എം.ഇ.എസ്. യൂത്ത് വിങ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ കോളേജ്തല ഉദ്ഘാടനം എം.ഇ.എസ്. ജില്ലാ സെക്രട്ടറി യു.വി. ഖാലിദ് യൂത്ത് വിങ് കോളേജ് യൂണിറ്റ് കോഡിനേറ്റർ മുഹമ്മദ് റൗഫിന് കൂപ്പണുകൾ ഏൽപ്പിച്ച് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ഷൈമ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.പി. നൗഷാദ്, സ്റ്റുഡന്റസ് യൂണിയൻ പ്രതിനിധി സി.കെ. ഹസ്ന റഹ്മാൻ, എൻ.എസ്.എസ്. കോഡിനേറ്റർ അനുമോൻ, വിവിധ വകുപ്പ് മേധാവികളായ അമൃതജാ അച്യുതൻ, കെ. സുധ, എൻ.ജെ. പ്രജീഷ, ഇ. റിജിഷ, എം. ദൃശ്യ, കെ. തീർഥ തുടങ്ങിയവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒന്നരലക്ഷം രൂപയുടെ പുതുവസ്ത്രങ്ങൾ നൽകി എം.ഇ.എസ്. കോളേജ് വിദ… | Boolokam