കാസർകോട് : മഞ്ചേശ്വരം കാസർകോട് നിയമസഭാമണ്ഡലങ്ങളിലെ ബൂത്തുകളിലെയും സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെയും ഒരുക്കങ്ങൾ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് വിലയിരുത്തി. കാസർകോട് ഗവ. കോളേജിൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റും സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് മുറികളും കളക്ടർ പരിശോധിച്ചു. സംസ്ഥാനത്തെ ഒന്നാം നമ്പർ പോളിങ് ബൂത്തായ കുഞ്ചത്തൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, ബൂത്ത് കളക്ടർ സന്ദർശിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രശ്നബാധിതബൂത്തായ കണ്വതീർഥ ഗവ. എൽ.പി. സ്കൂൾ പോളിങ് സ്റ്റേഷനും കളക്ടർ സന്ദർശിച്ചു. മഞ്ചേശ്വരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുമായും കളക്ടർ സംസാരിച്ചു. മഞ്ചേശ്വരം തഹസിൽദാർ പി. പ്രേംരാജ് സെക്ടറൽ ഓഫീസർ ഹാരിസ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. To advertise here, കാസർകോട് മണ്ഡലത്തിൽ പ്രശ്‌നബാധിതബൂത്തായ ആലംപാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പോളിങ് സ്റ്റേഷൻ മഞ്ചേശ്വരം മണ്ഡലത്തിലെ ബൂത്തുകളും കളക്ടർ സന്ദർശിച്ചു. ഭാഷാ ന്യൂനപക്ഷമേഖലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളിലും കന്നടയിലും വിവരങ്ങൾ ലഭ്യമാക്കുമെന്ന് കളക്ടർ പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. വിതരണകേന്ദ്രങ്ങളിലെ സന്ദർശനത്തിൽ മഞ്ചേശ്വരം വിരണാധികാരി ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) വി. രഘുമണി, കാസർകോട് വരണാധികാരി ആർ.ഡി.ഒ. ബിനു ജോസഫ് മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കളക്ടറുടെ കൂടെ ഉണ്ടായിരുന്നു. Published: 07 Apr 2026, 03:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒന്നാം നമ്പർ പോളിങ് ബൂത്ത് സന്ദർശിച്ച് കളക്ടർ
M
MathrubhumiSource Link
about 1 month ago