ഒന്നാമത്തേത് ഒന്നാമതെത്തി

ഒന്നാമത്തേത് ഒന്നാമതെത്തി

കോട്ടയം : അർജുനും റിയയും ചേർന്ന് ആദ്യമായി സംവിധാനംചെയ്ത ടെലിഫിലിം; സംസ്ഥാനസർക്കാരിന്റെ മികച്ച ടെലിഫിലിമിനുള്ള നാല് അവാർഡും മറ്റ് 13 അവാർഡുംനേടി, വീടിനുള്ളിലെ അംഗങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ കഥ പറഞ്ഞ ‘എഫ് ഫോർ ഫ്രീഡം.’ To advertise here, കോട്ടയം ആറുമാനൂർ സ്വദേശി അർജുൻ കൃഷും മുംബൈയിൽനിന്നുള്ള റിയാ ദിനേഷും തങ്ങളുടെ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയുടെ സന്തോഷത്തിലാണ്. 2024-ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സർക്കാർ അവാർഡും ഒട്ടേറെ സംഘടനകളുടെ പുരസ്കാരവും നേടിയ ‘എഫ് ഫോർ ഫ്രീഡം’ സിനിമയ്ക്കുള്ളിലെ സിനിമയായാണ് ചിത്രീകരിച്ചത്. സർഗാത്മക കഴിവുകളെല്ലാം അടിയറവെച്ച് വീടിനുള്ളിൽ വീർപ്പുമുട്ടുന്ന അമ്മ. അതിൽനിന്ന് മോചനത്തിനായി കൂട്ടുകാരിയുമായി ചേർന്ന് ഹ്രസ്വചിത്രം തയ്യാറാക്കുന്നതാണ് പ്രമേയം. ആറുമാനൂർ കളപ്പുരയ്ക്കൽ രാധാകൃഷ്ണപിള്ളയുടെയും വനജമ്മയുടെയും മകനായ അർജുൻ കൃഷ് എം.ടെക്. രണ്ടാംറാങ്കോടെ വിജയിച്ചതിനുശേഷം സിവിൽ സർവീസസ് പരിശീലനവും കഴിഞ്ഞാണ് വഴിതിരിഞ്ഞ് സിനിമയുടെ വഴിയിലൂടെ സഞ്ചരിച്ചത്. ഇപ്പോൾ തിരുവനന്തപുരത്ത് സിവിൽ സർവീസസ് അക്കാദമിയിൽ അധ്യാപകനാണ്. കൊങ്കൺ റെയിൽവേയിൽ ഉദ്യോഗസ്ഥനായ ഭർത്താവ് ദിനേഷും മക്കളും റിയയുടെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകി. മൂന്ന് പാട്ടുകളുള്ള 31 മിനിറ്റ്‌ ദൈർഘ്യമുള്ള ‘എഫ് ഫോർ ഫ്രീഡം’ മികച്ച ടെലിഫിലിം, മികച്ച സംവിധായകർ, നിർമാണം എന്നിവയ്ക്കും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവുമാണ് നേടിയത്. ചലച്ചിത്രങ്ങളിൽ വർഷങ്ങളായി ഡബ്ബിങ് ആർട്ടിസ്റ്റായ ശ്രീജാ രവിയാണ് ടെലിഫിലിമിലെ നായികയായ അമ്മയ്ക്ക് ശബ്ദംനൽകി പുരസ്കാരത്തിന് അർഹയായത്. അർജുന് ഇരട്ടനേട്ടം കൂടിയായി നിർമാണത്തിന് അമ്മ വനജമ്മയ്ക്ക് ലഭിച്ച പുരസ്കാരം. വനജമ്മയും മറ്റ് രണ്ടുപേരുമാണ് നിർമാതാക്കൾ. Published: 20 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒന്നാമത്തേത് ഒന്നാമതെത്തി — Mathrubhumi | Boolokam | Boolokam