കൊല്ലം : കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനുള്ളിൽ ഗതാഗതസംവിധാനത്തിൽ വ്യവസ്ഥയില്ലാത്തത് അപകടസാധ്യതയുണ്ടാക്കുന്നു. To advertise here, സ്റ്റാൻഡിനുള്ളിലേക്ക് ബസുകൾ കയറുന്നതും പുറത്തേക്ക് ഇറങ്ങുന്നതും ഏകോപനമില്ലാതെയാണ്. ഇതുകാരണം യാത്രക്കാരും നടന്നുപോകുന്നവരും അപകടഭീഷണിയിലാണ്. ഇത്തരമൊരു അപകടത്തിലാണ് കഴിഞ്ഞദിവസം കടപ്പാക്കട സ്വദേശി മരിച്ചത്. കെ.എസ്.ആർ.ടി.സി. ബസുകൾ അമിതവേഗത്തിൽ സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. സ്റ്റാൻഡിനുള്ളിൽ വേഗനിയന്ത്രണ സംവിധാനങ്ങളുടെ അഭാവമുണ്ട്. അനധികൃത പാർക്കിങ്ങും പ്രശ്നം രൂക്ഷമാക്കുന്നു. സ്റ്റാൻഡിനകത്തും പരിസരങ്ങളിലും സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും ക്രമമില്ലാതെയാണ് പാർക്ക് ചെയ്യുന്നത്. എല്ലായിടത്തും ‘നോ പാർക്കിങ്’ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ ലിങ്ക് റോഡിലും പരിസരങ്ങളിലും പാർക്ക് ചെയ്യുന്നുണ്ട്. ലിങ്ക് റോഡിൽനിന്ന് താലൂക്ക് കച്ചേരി ഭാഗത്തേക്കും തേവള്ളി പുതിയപാലത്തിലേക്കുമുള്ള വഴികളിലും വലിയ അപകടസാധ്യതയുണ്ട്. തിരക്കേറിയ ജങ്ഷനുകളിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്നും നാട്ടുകാർ പറയുന്നു. സ്റ്റാൻഡ് കെട്ടിടം ഏതുസമയത്തും പൊളിഞ്ഞുവീഴാവുന്ന സ്ഥിതിയാണ്. Published: 02 Apr 2026, 01:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒന്നിനും വ്യവസ്ഥയില്ല; അപകടങ്ങൾക്ക് വഴിയൊരുക്കി കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്
M
MathrubhumiSource Link
about 1 month ago