ദുബായ്: ഒമാൻ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ചെറിയപെരുന്നാൾ ആഘോഷിക്കും. ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യ, യു.എ.ഇ., ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങി ഗൾഫ് മേഖല ഒന്നടങ്കം നാളെ ഈദാഘോഷങ്ങളിലേക്ക് കടക്കും. മാസപ്പിറ ദൃശ്യമായതിനെത്തുടർന്ന് കേരളത്തിലും വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ. To advertise here, അതേസമയം, പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്കും പ്രാർഥനാ ചടങ്ങുകൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ., സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ പള്ളികളിൽ മാത്രമായിരിക്കും പ്രാർഥന നടക്കുക. ഈദ് ഗാഹുകൾക്കും പൊതുസ്ഥലങ്ങളിലെ കൂട്ടായ പ്രാർഥനകൾക്കും അനുമതിയില്ല. ദുബായിൽ മാത്രം ഏകദേശം 900 പള്ളികളിൽ പ്രാർഥനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുബായിലും ഷാർജയിലും തിരഞ്ഞെടുത്ത പള്ളികളിൽ മലയാളത്തിൽ പെരുന്നാൾ ഖുതുബ (പ്രസംഗം) നടക്കും. ദുബായിലെ അൽ ഖൂസ് അൽ മനാർ മസ്ജിദ്, ദൽമുഖ് മസ്ജിദ്, ഷാർജയിലെ റോള അൽ ഗുവൈർ മസ്ജിദ് എന്നിവിടങ്ങളിലാണ് മലയാളം ഖുതുബ കേൾക്കാൻ സൗകര്യമുണ്ടായിരിക്കുക. Published: 19 Mar 2026, 09:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒമാനിലും മാസപ്പിറവി കണ്ടു; ഗൾഫിലും കേരളത്തിലും ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
M
MathrubhumiSource Link
about 2 months ago