മസ്കറ്റ്: ഒമാനെ ലക്ഷ്യമാക്കി നടന്ന പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിന്റെ യഥാർത്ഥ ഉറവിടവും ലക്ഷ്യവും കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അന്വേഷണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. To advertise here, “പ്രദേശത്തെ എല്ലാ രാജ്യങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന യുദ്ധവും അതിക്രമങ്ങളും ഒമാൻ ശക്തമായി അപലപിക്കുന്നു. അതേസമയം, സജീവ നിഷ്പക്ഷതയുടെ നയത്തിൽ ഉറച്ചുനിൽക്കുകയും സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ശ്രമിക്കുകയും ചെയ്യുന്നുവെന്നും മന്ത്രാലയം പറഞ്ഞു. നിലവിലെ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാൻ സംവാദത്തെയും നയതന്ത്രത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ഒമാന്റെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ശനിയാഴ്ച സലാല പോർട്ടിന് നേരെ നടന്ന ആക്രമണത്തിൽ ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേൽക്കുകയും ഒരു ക്രൈന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. Content Highlights: Official investigation underway regarding the Salalah Port attack., Oman reaffirms its policy of active neutrality and regional stability., Emphasis on dialogue and diplomacy to resolve underlying regional conflicts., Incident resulted in one injury and minor infrastructure damage. Published: 30 Mar 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒമാനിലെ ആക്രമണം; ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
M
MathrubhumiSource Link
about 1 month ago