മസ്‌കറ്റ്: ഒമാനിൽ വേനൽക്കാല മാസങ്ങളിലെ ഗാർഹികവൈദ്യുതി നിരക്കിൽ ഇളവ് നൽകുമെന്ന് പൊതു സേവനങ്ങളുടെ നിയന്ത്രണ അതോറിറ്റി അറിയിച്ചു. മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസക്കാലയളവിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായാണ് നടപടി. To advertise here, ഉപഭോക്താവിന്റെ പേരിലുള്ള ഒരു അടിസ്ഥാന അക്കൗണ്ടിനാകും ഇളവ് ലഭിക്കുക. അതോടൊപ്പം കുടിശ്ശിക കാരണം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന നടപടികൾ ഈ കാലയളവിൽ താത്കാലികമായി നിർത്തിവെക്കാനും അതോറിറ്റി നിർദേശിച്ചു. കൂടാതെ, ഉയർന്ന ഉപഭോഗച്ചെലവുകൾ കൈകാര്യം ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി സൗകര്യപ്രദമായ ഫ്‌ളെക്‌സിബിൾ പേയ്മെന്റ് പദ്ധതികളും നടപ്പിലാക്കും. വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കുകയും ബിൽ മാനേജ്‌മെന്റ് എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം. Content Highlights: Electricity bill relief provided for residential accounts from May to August 2026., Temporary suspension of electricity disconnections due to outstanding arrears during the summer period., Introduction of flexible payment plans to manage high summer consumption costs., Relief is limited to one primary account per customer. Published: 03 May 2026, 10:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒമാനിലെ ഗാർഹികവൈദ്യുതി നിരക്ക്; ഇളവ് നൽകുമെന്ന് പൊതു സേവന നിയന്ത്രണ അതോറിറ്റി
M
MathrubhumiSource Link
about 7 hours ago
