ഒമാനിലെങ്ങും ചെറിയ പെരുന്നാൾ ആഘോഷിച്ചു

ഒമാനിലെങ്ങും ചെറിയ പെരുന്നാൾ ആഘോഷിച്ചു

M
MathrubhumiSource Link
മസ്‌കറ്റ്: ഒമാനിലെങ്ങും ചെറിയ പെരുന്നാൾ ആഘോഷിച്ചു. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടന്നു. To advertise here, മബെല ഹയ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്‌ക്കാരത്തിന് മുസ്തഫ റഹ്‌മാനിയും മബെല ബിപി മസ്ജിദിൽ ശാക്കിർ ഫൈസി തലപ്പുഴയും നേതൃത്വം നൽകി. വിശുദ്ധ മാസത്തിൽ നേടിയെടുത്ത ആത്മീയ ചൈതന്യം വരും ദിവസങ്ങളിലും തുടരുവാൻ ഇമാമുമാർ ഖുതുബ പ്രഭാഷണത്തിൽ ഓർമ്മപ്പെടുത്തി. മേഖലയിലെ പ്രതിസന്ധികൾ നീങ്ങാനും സമാധാനാന്തരീക്ഷം കൈവരാനും പ്രത്യേക പ്രാർത്ഥനകളും നിർവഹിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ റൂവി, അൽ ഹൈൽ, ബർക്ക,സോഹാർ, സലാല എന്നിവിടങ്ങളിൽ ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുത്തു. റൂവി കരാമ പരിസരത്ത് നടന്ന ഈദ് ഗാഹിന് ഷമീർ ചെന്ത്രാപ്പൊന്നിയും,ബർക്കയിൽ നടന്ന ഈദ് ഗാഹിന് അൽ ഫഹദ് പൂന്തുറയും നേതൃത്വം നൽകി. ഒമാൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ കെഎം പരിസരത്ത് നടന്ന ഈദ് ഗാഹിൽ ഇക്ബാൽ മാട്ടുമ്മൽ നേതൃത്വം നൽകി. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം പങ്കിട്ടാണ് വിശ്വാസികൾ പിരിഞ്ഞത്. വിവിധയിടങ്ങളിൽ പായസ വിതരണവും സംഘടിപ്പിച്ചിരുന്നു. Published: 20 Mar 2026, 09:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനിലെങ്ങും ചെറിയ പെരുന്നാൾ ആഘോഷിച്ചു — Mathrubhumi | Bool… | Boolokam