ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു; മരണസംഖ്യ പത്തായി

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു; മരണസംഖ്യ പത്തായി

M
MathrubhumiSource Link
മസ്കറ്റ്: ഒമാനിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു സ്വദേശി പൗരനുമാണ് വ്യാഴാഴ്ച മരിച്ചത്. ഇതോടെ ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. To advertise here, മനാ വിലായത്തിൽ വാഹനം ഒഴുക്കിൽപ്പെട്ട് കാണാതായ സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. കൂടാതെ, ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മുങ്ങിമരിച്ചു. വാദിയിലെ വെള്ളക്കെട്ടിൽ വീണ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും അപകടത്തിൽപ്പെട്ടത്. രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  Content Highlights: Three additional fatalities reported due to heavy rains and flash floods., Total death toll in Oman weather crisis reaches ten., Official confirmation of fatalities in Mana and Ibri wilayats., Authorities issue strict safety warnings for the public during adverse weather. Published: 26 Mar 2026, 11:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു; മരണസംഖ്യ പത്ത… | Boolokam