ഒമാനിൽ കൃത്രിമ വിലക്കയറ്റത്തിനെതിരെ കർശന നടപടി: 172 കേസുകൾ റിപ്പോർട്ട് ചെയ്തു

ഒമാനിൽ കൃത്രിമ വിലക്കയറ്റത്തിനെതിരെ കർശന നടപടി: 172 കേസുകൾ റിപ്പോർട്ട് ചെയ്തു

മസ്കറ്റ് : ഒമാനിലെ വിവിധ ഗവർണറേറ്റുകളിലാകെ വിപണി പരിശോധന കർശനമാക്കിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയ പരിശോധനകളിൽ 500-ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്രിമ വിലക്കയറ്റവുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായും രേഖപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും അനാവശ്യ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി രാജ്യത്തുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ് അതോറിറ്റി. മാർച്ച് ആരംഭം മുതൽ ഏപ്രിൽ പകുതിവരെ നടത്തിയ പരിശോധനകളിൽ 500-ത്തിലധികം ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 172 കേസുകൾ അനാവശ്യ വിലക്കയറ്റവുമായി ബന്ധപ്പെട്ടവയാണ്. പ്രത്യേകിച്ച് പഴം-പച്ചക്കറി വിപണികളിൽ ഇത്തരം ലംഘനങ്ങൾ കൂടുതലായി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഗവർണറേറ്റുകളിലാകെ നടത്തിയ പരിശോധനകളിൽ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് മസ്കറ്റ് ഗവർണറേറ്റിലാണ് (79). തുടർന്ന് സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, നോർത്ത് ബാത്തിന ഗവർണറേറ്റുകളാണ് ഉയർന്ന കേസുകളുമായി തുടരുന്നത്. വിപണിയിൽ സാധനങ്ങളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കുന്നതിനായി സിലാൽ കേന്ദ്ര പഴം പച്ചക്കറി മാർക്കറ്റിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അതോറിറ്റി അറിയിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതുൾപ്പെടെ, സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുന്നതടക്കമുള്ള നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ അതോറിറ്റിയുടെ ഹോട്ട്‌ലൈൻ നമ്പറുകളിലൂടെയോ മൊബൈൽ ആപ്പിലൂടെയോ അറിയിക്കാമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. To advertise here, Content Highlights: Over 500 market violations identified in early 2026, Primary focus on curbing artificial price hikes in fruit and vegetable markets, Muscat recorded the highest number of violations, Strict enforcement including fines and temporary closure of outlets, Public encouraged to report complaints via hotline and mobile app Published: 21 Apr 2026, 10:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനിൽ കൃത്രിമ വിലക്കയറ്റത്തിനെതിരെ കർശന നടപടി: 172 കേസുകൾ… | Boolokam