മസ്കറ്റ് : ഒമാനിൽ നിന്ന് വാഹനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്ന അന്താരാഷ്ട്ര വാഹനക്കടത്ത് സംഘത്തെ റോയൽ ഒമാൻ പോലീസ് പിടികൂടി. വിവിധ രാജ്യക്കാർ ഉൾപ്പെട്ട സംഘത്തെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പിടി കൂടിയത്. അന്വേഷണത്തിൽ കണ്ടെത്തിയതനുസരിച്ച്, സംഘം വാടകയ്ക്ക് എടുത്ത വാഹനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യം വാഹനങ്ങളിലെ ട്രാക്കിംഗ് സംവിധാനങ്ങൾ നശിപ്പിച്ച ശേഷം, വ്യാജ രേഖകളും വ്യാജ നമ്പർ പ്ലേറ്റുകളും ഉപയോഗിച്ച് ഇവയെ മറ്റുരാജ്യങ്ങളിലേക്ക് കടത്തുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതി. ഇത്തരത്തിൽ നിരവധി വാഹനങ്ങൾ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് മാറ്റിയതായി സംശയിക്കുന്നു. സംഭവത്തിൽ പങ്കെടുത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും, അവരുടെക്കെതിരെ നിയമാനുസൃത നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. To advertise here, Content Highlights: Royal Oman Police arrested an international gang involved in illegal vehicle smuggling., The gang targeted rented vehicles by disabling tracking devices., Operations involved using forged documents and fake number plates., Legal proceedings have been initiated against the suspects. Published: 22 Apr 2026, 10:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒമാനിൽ നിന്ന് വിദേശത്തേക്ക് വാഹനങ്ങൾ കടത്തിയ അന്താരാഷ്ട്ര സംഘം പിടിയിൽ
M
MathrubhumiSource Link
18 days ago