ഒമാനിൽ മഴ കനക്കും; ജാഗ്രതാ നിർദേശം

ഒമാനിൽ മഴ കനക്കും; ജാഗ്രതാ നിർദേശം

M
MathrubhumiSource Link
ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിലൊഴികെ മൂന്നു ദിവസം ഓൺലൈൻ പഠനം To advertise here, മസ്കറ്റ് : ഒമാനിൽ മസ്‌കറ്റ് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കൻ ഷർഖിയ, വടക്കൻ ഷർഖിയ, മസ്കറ്റ് , അൽ വുസ്ത, മുസന്ദം, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന എന്നീ പ്രദേശങ്ങളിലാവും മഴ ലഭിക്കുക. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വാദിയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അസ്ഥിരകാലാവസ്ഥയെത്തുടർന്ന് ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻപഠനം നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ രാജ്യത്തെ മറ്റ് എല്ലാ ഗവർണറേറ്റുകളിലും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓൺലൈൻ പഠനമായിരിക്കും. സർക്കാർ-സ്വകാര്യ സ്‌കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവയിലൊക്കെ ഇ-ലേണിങ് സംവിധാനം സജീവമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനിൽ മഴ കനക്കും; ജാഗ്രതാ നിർദേശം — Mathrubhumi | Boolokam | Boolokam